'ഇത് നമ്മുടെ അവസാന ചിത്രമാകുമെന്ന് കരുതിയില്ല'; ഷഹാനയെക്കുറിച്ചുള്ള ഓര്‍മ്മ പങ്കിട്ട് നടന്‍ മുന്ന

മോഡലും നടിയുമായ ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് നടന്‍ മുന്ന. ഷഹന അവസാനമായി തനിക്കൊപ്പമാണ് അഭിനയിച്ചതെന്നു പറഞ്ഞ മുന്ന ഷഹനയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

‘നീ ഞങ്ങളെ വിട്ടുപോയി എന്നറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. ഞങ്ങള്‍ ഒരുമിച്ച് എടുത്ത ആദ്യ ചിത്രം. വാഗ്ദാനമായിരുന്ന നടിയാണ്. ദാരുണമായ അന്ത്യം. പ്രിയപ്പെട്ട ഷഹനയോടൊപ്പം അഭിനയച്ചപ്പോഴുണ്ടായത് നല്ല ഓര്‍മകളാണ്. നിന്നെ വളരെയധികം മിസ് ചെയ്യും. വളരെ സങ്കടകരമാണ്. കുടുംബത്തിന് എന്റെ പ്രാര്‍ഥനകള്‍’ ഇന്‍സ്റ്റഗ്രാമില്‍ മുന്ന കുറിച്ചു.

മറ്റ് കുറച്ച് ചിത്രങ്ങള്‍ പങ്കുവെച്ച് ഇത് ഞങ്ങള്‍ ഒരുമിച്ചുള്ള അവസാന ചിത്രങ്ങളായിരിക്കുമെന്ന് കരുതിയില്ലെന്നും ഷൂട്ടിന്റെ അവസാന ദിവസം എടുത്തതാണെന്നും മുന്ന കുറിച്ചു. സത്യം ഉടന്‍ പുറത്തുവരണം. നിങ്ങള്‍ ഞങ്ങളെ എല്ലാവരെയും വിട്ടുപോയി എന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. വളരെ ചെറുപ്പമാണ്. പറയാന്‍ വാക്കുകളില്ല, പ്രാര്‍ഥനകള്‍ മാത്രമെന്നും മുന്ന കുറിച്ചു.

 

 

View this post on Instagram

 

A post shared by Actor Munna Simon (@munnasimon)

 

 

View this post on Instagram

 

A post shared by Actor Munna Simon (@munnasimon)

കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിലാണ് ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.