"എന്നെ ഏറ്റവും കൂടുതൽ ഇൻസ്‌പൈർ ചെയ്ത നടൻ അദ്ദേഹമാണ്... "; മനസ്സ് തുറന്ന് ഗുരു സോമസുന്ദരം

അഭിനയ മികവ് കൊണ്ട് ആളുകൾ നെഞ്ചേറ്റിയ നടനാണ് ഗുരു സോമസുന്ദരം. തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച നടൻ ഏതാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോൾ. റെഡ് എഫ് എം മലയാളത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് ഗുരു സോമസുന്ദരം ഈക്കാര്യം വ്യക്തമാക്കിയത്.

‘തമിഴിൽ ഒരു നടനുണ്ട്. കോമഡി ചെയ്യുന്ന നടനാണ്. വടിവേലു. അദ്ദേഹം നല്ലൊരു ആക്ടറാണ്. അദ്ദേഹം തന്നെ ഒരുപാട് ഇൻസ്‌പൈർ ചെയ്തിട്ടുണ്ട്. അതിനു മുമ്പും കോമഡി ചെയ്തിരുന്ന നടന്മാരെ എനിക്ക് ഭയങ്കര ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമ സംവിധാനം ചെയ്യാൻ സാധ്യതയുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ചെയ്യുമെന്നാണ് ഗുരു സോമസുന്ദരം നൽകിയ മറുപടി. അഭിനയിക്കാൻ ഏറ്റവും കൂടുതൽ വിളികൾ വരുന്നത് മലയാളത്തിൽ നിന്നുമാണെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്ന് സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും ഗുരു സോമസുന്ദരം കൂട്ടിച്ചേർത്തു.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന ചിത്രത്തിലൂടെയാണ് ഗുരു സോമസുന്ദരം മലയാളത്തിലേയ്ക്കെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് ഒരുപാട് മികച്ച പ്രതികരണങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു.