മോഹൻലാൽ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രമാക്കി സലാം ബാപ്പു പാലപ്പെട്ടി സംവിധാനം ചെയ്ത ചിത്രമായിരുന്നു റെഡ് വൈൻ. ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തിയ ഫഹദിനെപ്പറ്റി മനസ്സ് തുറന്നിരിക്കുകയാണ് പ്രൊഡ്യൂസർ ഗിരീഷ് ലാൽ. മാസറ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഫഹദിനെപ്പറ്റി പറഞ്ഞത്.
ഫഹദ് ഫാസിൽ കാണുന്ന പോലെ ഒരു നടനല്ല. അദ്ദേഹം സിരീയസായിട്ട് ഒരു കഥാപാത്രം ചെയ്യുമെന്ന് കണ്ടാൽ തോന്നില്ല. മറ്റ് നടൻമാരെ പോലെ അഭിനയിക്കുന്ന സമയത്തും അദ്ദേഹം സിരീയസായിട്ട് അഭിനയിക്കുവാണെന്നും കാണുന്നവർക്ക് തോന്നില്ല.
കുട്ടിക്കളി മാറാത്ത ഒരു പയ്യൻ എന്തോ ചെയ്യുന്ന പോലെയെ അദ്ദേഹത്തിൻ്റെ അഭിനയത്തെപ്പറ്റി നമ്മുക്ക് തോന്നു. പക്ഷേ ഔട്ട് വരുമ്പോഴെ നമ്മുക്ക് അദ്ദേഹത്തിന്റെ അഭിനയത്തെപ്പറ്റി മനസ്സിലാകൂവെന്നും ഗിരീഷ് പറഞ്ഞു. അത്രമാത്രം ഫഹദ് തൻ്റെ അഭിനയത്തിൽ ശ്രദ്ധിക്കുമെന്നും ഗിരീഷ് കൂട്ടിച്ചേർത്തു.
Read more
ബിഗ് ബജറ്റിൽ ചെയ്ത ചിത്രമായിരുന്നു റെഡ് വെെൻ ചിത്രത്തിന് പക്ഷേ പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചിരുന്നില്ല. നാടക നടനും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായ അനൂപ് എന്ന ചെറുപ്പക്കാരന്റെ അപ്രതീക്ഷിതമായ ദുരൂഹമരണവും രമേഷ് വാസുദേവൻ എന്ന എ സി പിയുടെ കേസന്വേഷണവുമാണ് ചിത്രത്തിലെ പ്രധാന പ്രമേയം. ചിത്രത്തിൽ അനൂപ് എന്ന കഥാപാത്രമായാണ് ഫഹദ് എത്തിയത്