തിയറ്റർ മാത്രമാണ് സിനിമയുടെ ഏക ജാലകം എന്ന കാഴ്ചപ്പാട് മാറിയേ തീരൂ; തുറന്നു പറഞ്ഞ്  സുരേഷ് കുമാർ

സിനിമകൾ തിയറ്ററിനുവേണ്ടി മാത്രമല്ല, ടെലിവിഷനു വേണ്ടിയും നിർമിക്കേണ്ട കാലമാണു വരുന്നതെന്ന് നിർമാതാവ് ജി സുരേഷ് കുമാർ.

ലോക്ഡൗൺ കാലത്ത് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ എത്ര കൂടി എന്നു പരിശോധിക്കുന്നതു നല്ലതായിരിക്കുമെന്ന് അദ്ദേഹം മനോരമയുടെ അഭിമുഖത്തിൽ പറഞ്ഞു.

കേരളത്തിൽ സീരിയലുകൾ വന്നപ്പോഴും താരനിശകളുടെ സംപ്രേഷണം വന്നപ്പോഴും എതിർത്തവരാണ് തിയറ്റർ ഉടമകൾ. തിയറ്റർ മാത്രമാണ് സിനിമയുടെ ഏക ജാലകം എന്ന കാഴ്ചപ്പാട് മാറിയേ തീരൂ. നിർമാതാവിന് മികച്ച വരുമാനം മറ്റൊരു മീഡിയം ഉറപ്പാക്കുന്നുണ്ടെങ്കിൽ അതും നോക്കേണ്ടതാണ്’’– സുരേഷ്കുമാർ ചൂണ്ടിക്കാട്ടി….