ആങ്ങള അവിടെ എന്തെടുക്കുവാ?; നാത്തൂന്റെ ചോദ്യത്തിന് നസ്രിയയുടെ രസികന്‍ മറുപടി

ലോക്ഡൗണിനെ തുടര്‍ന്ന് സിനിമ രംഗം നിശ്ചലമായ പശ്ചാത്തലത്തില്‍ താരങ്ങളെല്ലാം വീടുകളില്‍ തന്നെ ആയിരിക്കുകയാണ്. അതിനാല്‍ തന്നെ തങ്ങളുടെ ലോക്ഡൗണ്‍ വിശേഷങ്ങള്‍ താരങ്ങള്‍ ദിനസേന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ വീട്ടില്‍ ഇരുന്ന് സമയം ചിലവിടുന്ന ഫഹദിന്റെയും തന്റെയും ചിത്രങ്ങള്‍ നസ്രിയയും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ നസ്രിയ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റില്‍ കുശലാന്വേഷണം നടത്തുകയാണ് ഫഹഗിന്റെ സഹോദരി അഹ്മദ ഫാസില്‍.

സോഫയില്‍ കണ്ണടച്ച് ചാരിയിരിക്കുന്ന ഫഹദ് പാട്ടു കേള്‍ക്കുകയാണോ അതോ ഉറങ്ങുകയാണോ എന്നാണ് സഹോദരിയുടെ ചോദ്യം. രണ്ടുമല്ല ഫഹദ് ദിവാ സ്വപ്നം കാണുകയാണെന്ന് നസ്രിയയുടെ മറുപടിയും കുസൃതി സ്‌മൈലിയും. ഫര്‍ഹാനും കമന്റ് ചെയ്തിട്ടുണ്ട്. വീട്ടിലെ പുതിയ ഫര്‍ണിച്ചറിലാണ് ഫര്‍ഹാന്റെ കണ്ണുടക്കിയത്.

https://www.instagram.com/p/B-1SEaCJzT_/?utm_source=ig_web_copy_link

ഒരു ഇടവേളക്ക് ശേഷം നസ്രിയയും ഫഹദും ഒന്നിച്ചഭിനയിച്ച സിനിമയായിരുന്നു ട്രാന്‍സ്. സുവിശേഷ പ്രാസംഗികനായ ജോഷ്വാ കാള്‍ട്ടന്‍ എന്ന വിജു പ്രസാദിനെ ഫഹദ് മനോഹരമാക്കിയപ്പോള്‍ എസ്തര്‍ ലോപസ് എന്ന കഥാപാത്രമായാണ് നസ്രിയ എത്തിയത്.