ഇതിഹാസ താരം എന്‍ എഫ് വര്‍ഗീസിനെ നഷ്ടപ്പെട്ടിട്ട് ഇന്ന് 20 വര്‍ഷം തികയുന്നു; പ്യാലിയുടെ റിലീസ് തീയതി പുറത്തുവിട്ട് ദുല്‍ഖര്‍

ബബിത-റിന്‍ ദമ്പതികള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം’പ്യാലി’യുടെ റിലീസ് പ്രഖ്യാപിച്ചു. ജുലൈ8ന് ചിത്രം തിയേറ്ററുകളില്‍ എത്തും. എന്‍ എഫ് വര്‍ഗീസ് പിക്ച്ചേഴ്സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്റെ 20-ാം ചമര വാര്‍ഷിക ദിനമായ ഇന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ ആണ് സോഷ്യല്‍മീഡിയയിലൂടെ റിലീസ് തിയതി പുറത്തുവിട്ടത്.

എന്‍ എഫ് വര്‍ഗീസ് പിക്ച്ചേഴ്സിന്റെ ബാനറില്‍ നടന്‍ എന്‍ എഫ് വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസിനൊപ്പം ദുല്‍ഖര്‍ സല്‍മാന്റെ വേഫയറര്‍ ഫിലിംസ് ചേര്‍ന്നാണ് ചിതം നിര്‍മ്മിക്കുന്നത്. സാഹോദര്യ സ്നേഹം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തില്‍ ബാര്‍ബി ശര്‍മ്മ, ജോര്‍ജ് ജേക്കബ് എന്നീ ബാലതാരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘ഇതിഹാസ താരം എന്‍ എഫ് വര്‍ഗീസിനെ നഷ്ടപ്പെട്ടിട്ട് ഇന്ന് 20 വര്‍ഷം തികയുന്നു. ഞങ്ങളുടെ ഹൃദയത്തില്‍ അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍, ഞങ്ങള്‍ വേഫെയറര്‍ ഫിലിംസും എന്‍എഫ് വര്‍ഗീസ് പിക്ചേഴ്സും ‘പ്യാലി’യുടെ അവിശ്വസനീയമായ കഥ നിങ്ങളിലേക്ക് കൊണ്ടുവരാന്‍ വളരെ ആവേശത്തിലാണ്.

Read more

പ്യാലി വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 8’ എന്നാണ് ദുല്‍ഖര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്.