കൈയുടെ ചലനം തെറ്റാണെന്ന് ഒക്കെ തോന്നും.. ഞാന്‍ ഒരിക്കലും എന്നില്‍ സന്തുഷ്ടനല്ല: ദുല്‍ഖര്‍ സല്‍മാന്‍

തന്റെ അഭിനയത്തില്‍ താന്‍ ഇപ്പോഴും തൃപ്തനല്ലെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഒരു കഥാപാത്രം ചെയ്യാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഇപ്പോഴും തനിക്ക് സംശയമാണെന്നും താരം പറയുന്നു. കലൈഞ്ജര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ സംസാരിച്ചത്.

താന്‍ ഒരിക്കലും തന്നില്‍ തൃപ്തനല്ല. ഒരു കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്ന് തനിക്ക് തന്നെ സംശയമാണ്. തന്റെ അഭിനയം കാണുമ്പോള്‍ കൈ ചലനം തെറ്റാണെന്നും സ്പിന്‍ തെറ്റാണെന്നുമൊക്കെ തോന്നാറുണ്ട്. കുട്ടിക്കാലം മുതല്‍ തനിക്ക് എന്തെങ്കിലും ശരിയായി ചെയ്യാന്‍ കഴിയുമോ എന്ന് സംശയമുണ്ടാകാറുണ്ട്.

ആ തോന്നല്‍ തന്നെ ആശങ്കപ്പെടുത്താറുണ്ട്. അതുക്കൊണ്ട് താന്‍ ഒരിക്കലും തന്നില്‍ സന്തുഷ്ടനുമല്ല. തന്റെ പത്തു വര്‍ഷത്തെ കരിയറില്‍ ഇത്രയും സിനിമകള്‍ ചെയ്യുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ല. വര്‍ഷത്തില്‍ ഒരു സിനിമയൊക്കെ ചെയ്യാമെന്നായിരുന്നു തുടക്കത്തില്‍ കരുതിയിരുന്നത് എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

അതേസമയം, ഒഴിവു സമയങ്ങളില്‍ വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്നും എന്നാല്‍ ആ സമയത്ത് വേറെ ആരെങ്കിലും എന്തെങ്കിലും പ്ലാന്‍ ഇട്ടാല്‍ അത് തന്നെ അസ്വസ്ഥനാക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. വര്‍ക്കില്ലാത്ത സമയങ്ങളില്‍ താന്‍ മടിപിടിച്ചിരിക്കും. ടിവി കണ്ടിരിക്കലാണ് എപ്പോഴും.

Read more

വേറൊന്നും ചെയ്യാറില്ല. കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് തനിക്ക് ഇഷ്ടം. ആ സമയങ്ങളില്‍ ആരെങ്കിലും വേറെ പ്ലാനിട്ടാല്‍ തനിക്ക് ഭയങ്കരമായി അസ്വസ്ഥതയുണ്ടാക്കും. തന്നെ വിളിക്കണ്ട, വരില്ല എന്നാണ് പറയാറുള്ളത് എന്നാണ് ദുല്‍ഖര്‍ പറയുന്നത്.