'നെയ്ത്തുകാരന്‍ ആയാലും പുലിജന്മം ആയാലും പരിമിതിയുണ്ടായിരുന്നു, സൈലന്‍സര്‍ തെറ്റിദ്ധാരണകളെ മാറ്റിയ സിനിമ'

മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് പ്രിയനന്ദനന്‍ ചിത്രം “സൈലന്‍സര്‍”. ലാലിനെ കേന്ദ്ര കഥാപാത്രമാക്കിഒരുക്കിയ ചിത്രത്തില്‍ മീര വാസുദേവ്, ഇര്‍ഷാദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. പഴയ തലമുറയുടെയും പുതിയ തലമുറയുടെയും അഭിരുചികളും പൊരുത്തക്കേടുകളുമാണ് സൈലന്‍സര്‍ പറയുന്നത്.

മേക്കിംഗ് രീതി കൊണ്ട് ഏറ്റവും മികച്ച സിനിമയാകും സൈലന്‍സര്‍ എന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ പ്രിയനന്ദനന്‍. ഈ ചിത്രത്തില്‍ എങ്ങനെയൊക്കെ വിഷ്വല്‍സ് ഉപയോഗിക്കണോ അങ്ങനെയൊക്കെ ഉപയോഗിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു.

“”നെയ്ത്തുകാരന്‍ ആയാലും പുലിജന്മം ആയാലും മേക്കിംഗ് സൈഡില്‍ വല്ലാത്ത പരിമിതിയുണ്ടായിരുന്നു. എന്നാല്‍ ഈ പടത്തില്‍ വിഷ്വല്‍ എങ്ങനെ ഉപയോഗിക്കണോ അങ്ങനെ ഉപയോഗിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. എന്റെ വിഷ്വല്‍ ട്രീറ്റ്‌മെന്റില്‍ ഏറ്റവും വ്യത്യസ്തമാണ്. ചില തെറ്റിദ്ധാരണകളെ മാറ്റാനൊക്കെ സാധിച്ചൊരു സിനിമയാണ് സൈലന്‍സര്‍. മേക്കിംഗ് വൈസ് ഏറ്റവും മികച്ച സിനിമയാകും സൈലന്‍സര്‍ എന്ന് ഉറച്ച ബോധ്യമുണ്ട്”” എന്ന് പ്രിയനന്ദനന്‍ വ്യക്തമാക്കി.