ഉപ്പും മുളകിലേക്ക് ബാലു തിരിച്ചുവരുന്നു? സൂചന നൽകി സഹതാരങ്ങൾക്കൊപ്പമുളള നടന്റെ ലൊക്കേഷൻ ചിത്രം

ഉപ്പും മുളകും പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബിജു സോപാനം. ജനപ്രിയ പരമ്പരയിലെ ബാലു എന്ന നടന്റെ കഥാപാത്രത്തിന് ആരാധകർ ഏറെയാണ്. ഉപ്പുമുളകും താരങ്ങൾക്കൊപ്പമുളള ബിജു സോപാനത്തിന്റെ എറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ നിറയുകയാണ്. പരമ്പരയിലേക്ക് തിരിച്ചെത്തുന്നെന്ന സൂചന നൽകികൊണ്ടുളള ഒരു ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ‘ലൊക്കേഷൻ’ എന്ന ഹാഷ്ടാഗോടെയാണ് ബിജു സോപാനം പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഉപ്പും മുളകിൽ‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അൽസാബിത്ത്, ശിവാനി, നന്ദൂട്ടി, കലാദേവി എന്നിവരും ബിജു സോപാനത്തിനൊപ്പം ചിത്രത്തിലുണ്ട്. എന്നാൽ പരമ്പരയിലേക്കുളള നടന്റെ തിരിച്ചുവരവിനെ കുറിച്ച് അണിയറക്കാരുടെ ഭാ​ഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. പുതിയ പോസ്റ്റിന് ശേഷം ബിജു സോപാനം ഉപ്പും മുളകിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുകയാണ് ആരാധകർ. നടന്റെ പുതിയ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

‘ഉപ്പും മുളകും ഇനിയാണ് ശരിക്കും ആരംഭിക്കുന്നത്’ എന്നാണ് ബാലുവിന്റെ ചിത്രത്തിന് പിന്നാലെ ഒരാൾ കമന്റിട്ടത്. ‘ഇനി നീലു അമ്മയും കൂടി തിരിച്ചു വരണം’ എന്നാണ് മറ്റൊരാളുടെ കമന്റ്. ‘തിരിച്ചു വന്നോ. ഇത്രേം നാൾ നാഥനില്ലാ കളരി ആയിരുന്നു. ബാലു അച്ഛന്റെ തിരിച്ചു വരവ് പ്രതീക്ഷിച്ചു”, എന്ന് ഒരാളും കമന്റിട്ടു. ‘ഈയൊരു തിരിച്ചുവരവ് കാണാൻ എത്ര നാളായി കാത്തിരിക്കുകയാണ്’എന്നാണ് മറ്റൊരു കമന്റ്.

View this post on Instagram

A post shared by Biju Sopanam (@biju_sopanamoffl)

Read more