മോഹന്‍ലാലുമൊത്തുള്ള പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങളിലാണ് ഭദ്രന്. ഇപ്പോഴിതാ മോഹന്‍ലാലുമൊത്ത് വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെയ്ക്കുകയാണ് തന്നോടൊപ്പമുള്ള ഓരോ സിനിമ കഴിയുമ്പോഴും ലാല്‍ പറയാറുള്ള ഒരു പരാതിയുണ്ടെന്ന് ഭദ്രന് വെളിപ്പെടുത്തുന്നു. പരാതി എന്നുപറഞ്ഞാല്‍ വളരെ രസകരമായ ഒരു പരിഭവം.
“മോഹന്‍ലാലിനെ കൊണ്ട് സ്ട്രെയിന്‍ ചെയ്യിക്കുമ്പോഴുള്ള കുഴപ്പങ്ങള്‍ വേറെയാണ് (ചിരിക്കുന്നു). മോഹന്‍ലാലിന് എന്റെ സിനിമയില്‍ എപ്പോഴും സ്ട്രെയിനാണ്. അദ്ദേഹം പറയും, “നിങ്ങടെ സിനിമ അഭിനയിക്കുമ്പോഴെല്ലാം ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും പിന്നെയൊരു ആറുമാസം എനിക്ക് വേറൊരു സിനിമയും ചെയ്യാന്‍ സാധിക്കില്ല”. എല്ലാ അസുഖങ്ങളും, നീരുവീഴ്ചയും, ഒടിച്ചിലും ഉളുക്കുമൊക്കെ അദ്ദേഹത്തിന് എന്റെ സിനിമയിലാ.
Read more
പക്ഷേ അവിടെ നമ്മള് അപ്രിഷ്യേറ്റ് ചെയ്യേണ്ട കാര്യം, എനിക്കു തോന്നുന്നു ലോകത്തിങ്ങനെയൊരു നടനുണ്ടാകില്ല. നോ എന്നൊരു വാക്ക്, മുഖത്തൊരു അസന്തുഷ്ടി അദ്ദേഹത്തിനില്ല. ചെയ്യാന്‍ പറ്റിയാലും ഇല്ലെങ്കിലും നമ്മളെ ഒരിക്കലും ലാല്‍ നിരാശപ്പെടുത്തില്ല. എനിക്ക് മുമ്പിലൊരു ക്യാമറയുണ്ടെന്നും, ആ ക്യാമറയ്ക്കു പിറകില്‍ എന്നെക്കാള്‍ ധീരന്മാരായ, എന്നെക്കാള്‍ ഇതറിയാവുന്ന ഒരു വകുപ്പ് പിറകെയുണ്ടെന്നുമുള്ള ചിന്തയാണദ്ദേഹത്തിന്. ഭദ്രന് പറഞ്ഞു.