സുരേഷ് ഗോപിയുടെ ഫീമെയില്‍ വേര്‍ഷന്‍ ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്.. എല്ലാവരും ശബ്ദവും ഭാഷയുമാണ് പ്രശ്‌നമായി പറയുന്നത്: അര്‍ച്ചന കവി

സിനിമയില്‍ നിന്നും സീരിയലിലേക്ക് എത്തിയിരിക്കുകയാണ് നടി അര്‍ച്ചന കവി ഇപ്പോള്‍. 2009ല്‍ ലാല്‍ജോസിന്റെ ‘നീലത്താമര’ എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന സിനിമയിലേക്ക് എത്തുന്നത്. ‘രാജ റാണി’ എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

താന്‍ സുരേഷ് ഗോപിയുടെ ഫീമെയില്‍ വേര്‍ഷന്‍ ആണെന്ന് പലരും പറയാറുണ്ട് എന്നാണ് അര്‍ച്ചന ഇപ്പോള്‍ പറയുന്നത്. തന്നോട് പല ആള്‍ക്കാരും പറഞ്ഞിട്ടുണ്ട് സുരേഷ് ഗോപിക്ക് ഒരു ഫീമെയില്‍ വേര്‍ഷന്‍ ഉണ്ടെങ്കില്‍ അതാണ് തന്റെ ശബ്ദമെന്ന്. ആര്‍ജെ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

പക്ഷെ ആരും തന്നെ അടുപ്പിച്ചില്ല. എല്ലാവരും തന്റെ ശബ്ദവും ഭാഷയുമാണ് പ്രശ്‌നമായി പറഞ്ഞത് എന്നാണ് അര്‍ച്ചന കവി പറയുന്നത്. നീലത്താമരയില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളും അര്‍ച്ചന പങ്കുവച്ചു. നീലത്താമര ചെയ്യുമ്പോള്‍ പത്തൊമ്പത് വയസ് മാത്രമെ തനിക്ക് പ്രായമുണ്ടായിരുന്നുള്ളു.

ഷൂട്ടിംഗിന് പോകുന്നത് പിക്‌നിക്കിന് പോകുന്നത് പോലെയായിരുന്നു. സെറ്റില്‍ ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. മാത്രമല്ല ലാല്‍ ജോസ് സാര്‍ പറഞ്ഞ് തരും എങ്ങനെ ചെയ്യണമെന്ന് അത് മനസിലാക്കി താന്‍ ചെയ്തു അത്രമാത്രം. സിനിമയാണ് ചെയ്യുന്നത് എന്നുള്ള ബോധമൊന്നും അന്നുണ്ടായിരുന്നില്ല.

Read more

‘ആ സിനിമയിലെ പാട്ട് റിലീസ് ചെയ്തപ്പോള്‍ താന്‍ ഡല്‍ഹിയിലായിരുന്നു. അതിനാല്‍ തന്നെ ഹിറ്റിന്റെ വ്യാപ്തി അറിയില്ലായിരുന്നു. എന്നാല്‍ അമ്മമാരൊക്കെ തന്നെ ‘മമ്മി ആന്‍ഡ് മീ’ എന്ന സിനിമയിലൂടെയാണ് ഓര്‍ക്കുന്നത് എന്നും അര്‍ച്ചന ഇന്‍ഡ്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.