ഓസ്‌കാര്‍ അവാര്‍ഡുകള്‍ കാണാതെ പോയി; ഒടുവില്‍ മകന്‍ വരെ അന്വേഷിച്ച് ഇറങ്ങേണ്ടി വന്നു; സംഭവം പങ്കുവെച്ച് എ,ആര്‍ റഹമാന്‍

രണ്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച ഒരേയൊരു ഇന്ത്യാക്കാരനാണ് എആര്‍ റഹമാന്‍. ഇപ്പോഴിതാ ആ പുരസ്‌കാരങ്ങള്‍ കാണാതെ പോയ സംഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഈ സംഭവം വെളിപ്പെടുത്തിയത്.

തന്റെ പുരസ്‌കാരങ്ങള്‍ അമ്മ ഫാത്തിമ ബീഗത്തെ ആയിരുന്നു ഏല്പിച്ചത്. അമ്മ അത് തുണിയില്‍ പൊതിഞ്ഞ് അലമാരയില്‍ വെച്ചിരുന്നു. വര്‍ഷങ്ങളോളമായി അത് എവിടെ എന്ന് നോക്കിയില്ല. എന്നാല്‍ ഈ അടുത്തിടെ അമ്മ മരിച്ചതിന് ശേഷം ആ പുരസ്‌കാരങ്ങളുടെ കാര്യം ഓര്‍മ്മയില്‍ വന്നു. പിന്നാലെ അലമാരയില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നഷ്ടമായെന്ന് ഉറപ്പിച്ചു. ഒടുവില്‍ മകന്‍ എആര്‍ അമീന്‍ അന്വേഷിച്ചിറങ്ങുകയും പുരസ്‌കാരങ്ങള്‍ മറ്റൊരു അലമാരയില്‍ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തപ്പോഴാണ് സമാധാനം ആയതെന്ന് റഹമാന്‍ പറഞ്ഞു.

ഡാനി ബോയിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലൂടെയാണ് റഹമാന്‍ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയത്. മികച്ച ഒറിജിനല്‍ സോങ്ങ്, മികച്ച ഒറിജിനല്‍ സ്‌കോര്‍ എന്നീ വിഭാഗങ്ങളിലാണ് റഹമാന്‍ പുരസ്‌കാരം സ്വന്തമാക്കിയത്.