മോഹന്‍ലാല്‍ പ്രയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് നേരെ സോഷ്യല്‍മീഡിയയില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഇപ്പോഴിതാ അത്തരം വിമര്‍ശനം ഉന്നയിച്ച പ്രേക്ഷകനോട് മാപ്പ് ചോദിച്ച് തിരക്കഥാകൃത്ത് അനി ഐ വി ശശി.’സിനിമയുടെ തിരക്കഥ മോശമായിരുന്നു. തിരക്കഥയാണ് ഒരു സിനിമയുടെ നട്ടെല്ല്. ഗ്രാഫിക്‌സ് കൊണ്ട് നിങ്ങള്‍ എന്ത് തന്നെ ചെയ്താലും തിരക്കഥ മോശമായാല്‍ കാര്യമില്ല’ എന്നും ഒരു പ്രേക്ഷകന്‍ ട്വീറ്റ് ചെയ്തു. തൊട്ടുപിന്നാലെയാണ് അനി ഐ വി ശശി പ്രേക്ഷകനോട് ക്ഷമ ചോദിച്ചത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ രണ്ടിനാണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്.മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, അര്‍ുന്‍, പ്രഭു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സിദ്ധാര്‍ഥ് പ്രിയദര്‍ശനനാണ് വിഎഫ്എക്സ് ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജാണ്.
അതേസമയം, റിലീസ് ചെയ്ത ആദ്യ ദിനം തന്നെ റെക്കോര്‍ഡ് കളക്ഷന്‍ ആണ് ഈ ചിത്രം നേടി എടുത്തത്. കേരളത്തില്‍ നിന്ന് ആദ്യ ദിനം മരക്കാര്‍ നേടിയെടുത്തത് ആറു കോടി എഴുപതു ലക്ഷത്തോളം രൂപയാണ്. ഈ വര്‍ഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണ് അത്. കുറുപ്പ് നേടിയ നാലു കോടി എഴുപതു ലക്ഷം എന്ന റെക്കോര്‍ഡ് ആണ് മരക്കാര്‍ ഇവിടെ തകര്‍ത്തത്.
Read more
അതുപോലെ ഓള്‍ ടൈം കേരളാ ടോപ് ഓപ്പണിങ് കളക്ഷന്‍ ലിസ്റ്റ് നോക്കിയാല്‍ ഒടിയന്‍ എന്ന ചിത്രത്തിനിടെ തൊട്ടു പുറകില്‍ രണ്ടാം സ്ഥാനം നേടിയ മരക്കാര്‍, ലൂസിഫറിനെ ആണ് മറികടന്നത്. ഏഴു കോടി ഇരുപതു ലക്ഷം നേടിയ ഒടിയന്‍ ഒന്നാമതുള്ളപ്പോള്‍ ആറു കോടി എഴുപതു ലക്ഷത്തിനു മുകളില്‍ നേടി മരക്കാര്‍ രണ്ടാമതും ആറു കോടി അറുപതു ലക്ഷത്തോളം നേടി ലൂസിഫര്‍ ഇപ്പോള്‍ മൂന്നാമതും ആണ്.