ചാന്‍സിന് വേണ്ടി അവള്‍ ഇങ്ങനെ ചെയ്യുന്നത് എന്തിനാണ് എന്ന മെസേജുകളാണ് അമ്മയ്ക്ക് വരുന്നത്: അനശ്വര രാജന്‍

പലപ്പോഴും സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുള്ള താരമാണ് അനശ്വര രാജന്‍. വസ്ത്രധാരണത്തിന്റെ പേരിലാണ് അനശ്വര ഏറ്റവും കൂടുതല്‍ അധിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. തന്റെ ഫോട്ടോഷൂട്ടുകള്‍ എത്തുമ്പോള്‍ ചാന്‍സിന് വേണ്ടിയാണോ ഇങ്ങനെ ചെയ്തതെന്ന് ചോദിച്ച് അമ്മയ്ക്ക് വരെ മെസേജ് വരാറുണ്ട് എന്നാണ് അനശ്വര പറയുന്നത്.

ഫോട്ടോഷൂട്ടിന് എതിരെ വരുന്ന വിമര്‍ശനങ്ങള്‍ പുത്തരിയല്ല. പറയുന്നവര്‍ പറഞ്ഞോണ്ടേയിരിക്കും. എത്ര കാലം കഴിഞ്ഞാലും ഇത് മാറുമോന്ന് അറിയില്ല. വിമര്‍ശനങ്ങളെ താന്‍ അവോയ്ഡ് ചെയ്യുന്നില്ല. എവിടെയൊക്കെയോ തന്നെ അത് ബാധിക്കുന്നുണ്ട്. ഫാമിലിയെ, അമ്മയെ, അച്ഛനെ എല്ലാവരെയും ബാധിക്കുന്നുണ്ട്.

അനശ്വര ഞങ്ങളുടെ വീട്ടിലെ കുട്ടിയെ പോലെയാണ്. അവള്‍ ഇങ്ങനെ ഒക്കെ ചെയ്യുമ്പോള്‍ സങ്കടം ഉണ്ട് എന്നൊക്കെ പറഞ്ഞ് അമ്മയുടെ ഫോണില്‍ മെസേജ് വരാറുണ്ട്. ചാന്‍സിന് വേണ്ടി ഇങ്ങനെ ഒക്കെ ചെയ്യണോ എന്നും ചോദിക്കാറുണ്ട്.

സൈബര്‍ ബുള്ളിയിങ്ങിലൂടെ കടന്ന് പോകുമ്പോള്‍, മുമ്പ് ഉണ്ടായതാണെങ്കിലും ഇപ്പോഴത്തെ ആണെങ്കിലും താനും ഫാമിലും കടന്ന് പോയ്‌ക്കൊണ്ടിരുന്ന ഫേസ് വളരെ മോശമാണ്. വളരെ മോശം സ്റ്റേജാണത്. സൈബര്‍ ബുള്ളിയിങ്ങിന്റെ പ്രശ്‌നങ്ങള്‍ ആ വ്യക്തിയെ എത്രമാത്രം ബാധിക്കുന്നു എന്നുള്ളത് കമന്റ് ചെയ്യുന്നവര്‍ക്ക് അറിയില്ല.

Read more

ഇതെല്ലാം കുഴപ്പമില്ല എന്ന് കരുതി മുന്നോട്ട് പോകാനെ ഞങ്ങള്‍ക്ക് കഴിയൂ. ഇതില്‍ തന്നെ നില്‍ക്കാന്‍ ഒരിക്കലും പറ്റില്ല. തന്നെ തേടി വന്നതാണ് അടുത്തിടെ വൈറലായ ആ ഫോട്ടോഷൂട്ട്. ഹെയര്‍ കട്ട് ചെയ്തപ്പോള്‍ തനിക്ക് കോണ്‍ഫിഡന്‍സ് കൂടിയിരുന്നു എന്നാണ് അനശ്വര ഒരു അഭിമുഖത്തില്‍ പറയുന്നത്.