അത്തരം സംസാരങ്ങള്‍ എന്നെ വേദനിപ്പിക്കാറുണ്ട്, പലര്‍ക്കും അതിന്റെ അനന്തരഫലം എന്താണെന്ന് അറിയില്ല: അനശ്വര

ബോഡിഷെയ്മിംഗ് കമന്റുകള്‍ കേട്ട് താന്‍ വിഷമിക്കാറുണ്ടെന്ന് നടി അനശ്വര രാജന്‍. ബോഡിഷെയ്മിംഗ് നടത്തുന്ന പലര്‍ക്കും അതിന്റെ അനന്തരഫലങ്ങള്‍ അറിയില്ല എന്നാണ് അനശ്വര പറയുന്നത്. ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങളുടെ പേരില്‍ കമന്റുകള്‍ കേള്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ട് എന്നാണ് അനശ്വര പറയുന്നത്.

ബോഡിഷെയിമിംഗ് കുറേ പേര്‍ക്ക് നേരിടുന്നുണ്ടെങ്കിലും പലര്‍ക്കും അതിന്റെ അനന്തരഫലം അറിയാത്ത കാര്യമാണ്. തടിച്ചതിന്റെ പേരിലോ അല്ലെങ്കില്‍ ബോഡിയില്‍ ചില മാറ്റങ്ങള്‍ വരുന്നതിന്റെ ഫലമായോ പലരും കമന്റ് പറയുമ്പോള്‍ ബുദ്ധിമുട്ടുണ്ട്. ഇപ്പോള്‍ തനിക്ക് പരിചയമുള്ള ആളുകള്‍ തടിച്ചു എന്ന് പറയുന്നത് മാത്രമല്ല.

പലരും മോശമായ കമന്റുകള്‍ പറയുമ്പോള്‍, താന്‍ തന്റെ ബോഡിയില്‍ ഇന്‍സെക്യൂര്‍ഡ് ആയിരുന്ന സമയങ്ങളില്‍ അങ്ങനെ കേള്‍ക്കുമ്പോള്‍ ഭയങ്കര വിഷമം ആവാറുണ്ട്. അത്തരം സംസാരങ്ങള്‍ വേദനിപ്പിക്കാറുണ്ട്.

എതിര്‍ ഭാഗത്തുള്ള ഒരാള്‍ക്ക് എങ്ങനെ അത് ഫീല്‍ ചെയ്യുമെന്ന് അറിയാത്ത കാലം വരെ ഇങ്ങനെയുള്ള സെന്‍സിറ്റീവ് വിഷയങ്ങളെ കുറിച്ച് നമ്മള്‍ സംസാരിക്കാത്തത് തന്നെയാണ് നല്ലത് എന്നാണ് തനിക്ക് തോന്നുന്നതെന്ന് അനശ്വര വ്യക്തമാക്കി.

‘പ്രണയവിലാസം’ സിനിമയുടെ പ്രസ്മീറ്റിലാണ് അനശ്വര സംസാരിച്ചത്. നിഖില്‍ മുരളി സംവിധാനം ചെയ്ത പ്രണയവിലാസം ഫെബ്രുവരി 24ന് ആണ് റിലീസ് ചെയ്തത്. അനശ്വരയ്‌ക്കൊപ്പം മമിത ബൈജു, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍ ആയി എത്തിയത്.