എല്ലാം മേഖലയിലും അധികാര ശ്രേണിയുണ്ട്, എസ്റ്റാബ്ലിഷ്ഡ് ആയ നടി അല്ലാത്തതിനാല്‍ സിനിമയില്‍ വിവേചനങ്ങള്‍ നേരിട്ടു: അനാര്‍ക്കലി മരക്കാര്‍

ആനന്ദം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അനാര്‍ക്കലി മരക്കാര്‍. സിനിമയില്‍ നേരിട്ട വിവേചനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. എസ്റ്റാബ്ലിഷ്ഡ് ആയ നടി അല്ലാത്തതിനാല്‍ സിനിമയില്‍ വിവേചനങ്ങള്‍ നേരിട്ടിട്ടുണ്ടെന്നാണ് അനാര്‍ക്കലി പറയുന്നത്.

ആകെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂ, അതുകൊണ്ടു തന്നെ വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ തോന്നിയില്ലെന്നും അനാര്‍ക്കലി പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലിയുടെ വെളിപ്പെടുത്തല്‍. എല്ലാം മേഖലയിലും ഒരു അധികാര ശ്രേണിയുണ്ടാകും. അതിന്റേതായ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. അത് എല്ലായിടത്തും ഉള്ളതാണ്.

സിനിമയില്‍ സ്ത്രീകള്‍ക്ക് പണ്ടേത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം കിട്ടുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും താരം പറയുന്നു. കഥാപാത്രത്തിന്റെ കാര്യത്തില്‍ ആണെങ്കിലും അല്ല പിന്നണി പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ ആണെങ്കിലും സ്ത്രീകള്‍ക്ക് പ്രാധാന്യമുണ്ട്. നല്ല സ്ത്രീ കഥാപാത്രങ്ങളും ഉണ്ടാകുന്നുണ്ട്. സെക്ഷാലിറ്റിയെ കുറിച്ച് ഉമ്മ ചെറുപ്പത്തിലേ പറഞ്ഞു തന്നിരുന്നു എന്നും അനാര്‍ക്കലി പറയുന്നു.

താന്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോഴായിരുന്നു ഉമ്മ കിസ് ഓഫ് ലവ് സമരത്തില്‍ പങ്കെടുക്കുന്നത്. അതെന്തിനാണെന്നും അതിന്റെ പ്രസക്തിയെക്കുറിച്ചുമെല്ലാം ഉമ്മ കൃത്യമായി ബോദ്ധ്യപ്പെടുത്തി തന്നിരുന്നു. അതൊക്കെയാണ് തന്റെ സ്വഭാവത്തെ ശരിക്കും രൂപപ്പെടുത്തിയത് എന്നാണ് അനാര്‍ക്കലി പറയുന്നത്.