മൂക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തോ..? സംശയവുമായി ആരാധകര്‍, മറുപടിയുമായി അമൃത സുരേഷ്

സോഷ്യല്‍ മീഡിയയില്‍ എന്നും ചര്‍ച്ചകളില്‍ നിറയാറുള്ള പേരാണ് ഗായിക അമൃത സുരേഷിന്റെത്. അടുത്തിടെ താരം വേര്‍പിരിയുന്നു എന്ന വാര്‍ത്തകളും അത് നിഷേധിച്ച് പാട്ണര്‍ ഗോപി സുന്ദറും രംഗത്തെത്തിയിരുന്നു. അമൃതയുടെ മൂക്കിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.

അമൃത മൂക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. ഗായികയുടെ മൂക്ക് അതിമനോഹരമാണെന്നും അത് സര്‍ജറിയിലൂടെ രൂപപ്പെടുത്തിയാകാം എന്നുമായിരുന്നു ആരാധകരുടെ സംശയം. അമൃതയുടെ പോസ്റ്റുകള്‍ക്കു താഴെ കമന്റിലൂടെ പലരും ഇക്കാര്യം ചോദിച്ചിട്ടുമുണ്ട്.

ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഗായിക ഇപ്പോള്‍. താന്‍ മൂക്കില്‍ എന്തെങ്കിലും സര്‍ജറി ചെയ്‌തോ എന്നു പലരും ചോദിച്ചെന്നും എന്നാല്‍ ഇല്ല എന്നാണ് തനിക്ക് അവരോടു പറയാനുള്ളത് എന്നും അമൃത ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചു.

ഇത് തന്റെ യഥാര്‍ഥ മൂക്ക് ആണെന്നും ജന്മസഹജമായി കിട്ടിയതാണെന്നും അതില്‍ കൃത്രിമമായി യാതൊന്നും ചെയ്തിട്ടില്ലെന്നും ഗായിക വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അമൃത സുരേഷ്. തന്റെ വിശേഷങ്ങളെല്ലാം ഗായിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

No description available.

ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് പറയുന്ന പോസ്റ്റ് കാണാതായതോടെയാണ് ഇരുവരും വേര്‍പിരിയുകയാണ് എന്ന വാര്‍ത്തകള്‍ എത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും അണ്‍ഫോളോ ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ വേര്‍പിരിയുന്നില്ലെന്ന് വ്യക്തമാക്കി തങ്ങളുടെ ചിത്രം പങ്കുവച്ച് ഗോപി സുന്ദര്‍ രംഗത്തെത്തിയിരുന്നു.