ഫഹദ് ഫാസിലിന് പിറന്നാള്‍ ആശംസിച്ചു കൊണ്ടുള്ള പോസ്റ്റ് ഞാനറിഞ്ഞതല്ല, എന്റെ പണി ഇല്ലാതാക്കരുത്: അമേയ

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ നടിയും മോഡലുമാണ് അമേയ മാത്യു. കരിക്കിന്റെ പുതിയ വെബ്‌സീരിയസിലെത്തിയതോടെ അമേയ കൂടുതല്‍ ആരാധകരെ നേടി. ഇപ്പോഴിതാ തന്റെ പേരിലുള്ള വ്യാജ ഫെയ്‌സ്ബുക്ക് ഐഡിയില്‍ നിന്ന് തന്റെ പേരില്‍ പല പോസ്റ്റുകളും വരുന്നെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് അമേയ.

“ഞാനിപ്പോള്‍ ഈ വീഡിയോ ചെയ്യുന്നത് ഒരു അത്യാവശ്യ കാര്യം നിങ്ങളിലേക്ക് എത്തിക്കാനാണ്. എന്റെ പേരില്‍ ഒരു വ്യാജ ഫെയ്‌സ്ബുക്ക് ഐഡി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ പേജില്‍ നിന്ന് ഒരു പോസ്റ്റ് വന്നിട്ടുണ്ടായി. ഫഹദ് ഫാസില്‍ സാറിന്റെ ബര്‍ത്ത്‌ഡേയാണ്. അപ്പോള്‍ ഞാന്‍ ഫഹദ് സാറിന് ബര്‍ത്ത്‌ഡേ വിഷ് ചെയ്യുന്ന ഒരു പോസ്റ്റ് ഇതില്‍ വന്നിട്ടുണ്ട്. ഈ പോസ്റ്റ് എന്റെ അറിവോടെ സമ്മതത്തോടെയോ അല്ല വന്നിരിക്കുന്നത്. ഈ പേജ് ഞാനല്ല കൈകാര്യം ചെയ്യുന്നത്. വ്യാജ ഐഡിയാണ്.” അമേയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

https://www.instagram.com/p/B0559APH5VX/?utm_source=ig_web_copy_link

വ്യാജന്മാരെ സൂക്ഷിക്കുക. വല്ല പണി എടുത്ത് ജീവിക്കാന്‍ ഞാന്‍ പറയുന്നില്ല, എന്റെ പണി ഇല്ലാതാക്കാതിരുന്നാല്‍ മതി. എന്ന കുറിപ്പോടെയാണ് അമേയ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.