നിങ്ങള്‍ പറഞ്ഞത് നായാട്ടിലെ രാഷ്ട്രീയമാണ്, ഞാന്‍ പറഞ്ഞത് അതല്ല; കമന്റിന് മറുപടിയുമായി അല്‍ഫോണ്‍സ് പുത്രന്‍

മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ടിന്റെ  മേക്കിംഗിനെ അഭിനന്ദിച്ചുള്ള പോസ്റ്റില്‍ സിനിമയുടെ രാഷ്ട്രീയം സംബന്ധിച്ചുള്ള കമന്റിന് മറുപടിയുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.

മാരി സെല്‍വരാജിന്റെ കര്‍ണനും മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ടും മേക്കിംഗ് കൊണ്ട് മികച്ച സിനിമയാണെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞിരുന്നു.  കര്‍ണന്‍ ദളിതരെക്കുറിച്ചുള്ള സിനിമയാണെന്നും നായാട്ട് പൊലീസിനെക്കുറിച്ചുള്ള സിനിമയാണെന്നുമാണ് റിസ്‌വാന്‍ അഹമ്മദ് എന്നയാള്‍ കമന്റിട്ടത്. നായാട്ടില്‍ ബാലന്‍സിംഗിനായി പൊലീസുകാരെ ദളിതരായിട്ട് കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ താന്‍ പറഞ്ഞത് സിനിമയുടെ മേക്കിംഗിനെക്കുറിച്ചാണെന്നും നിങ്ങള്‍ പറയുന്നത് സിനിമയുടെ രാഷ്ട്രീയത്തെക്കുറിച്ചാണെന്നും അല്‍ഫോണ്‍സ് ഇതിന് മറുപടിയായി പറഞ്ഞു.

നായാട്ട് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് കുഞ്ചാക്കോ ബോബന്‍ നേരത്തെ പറഞ്ഞിരുന്നു.