തെലുങ്കില്‍ ഇങ്ങനത്തെ സിനിമ ചെയ്യരുത്, പിന്നെ വേറൊരു സിനിമയ്ക്കും വിളിക്കില്ലെന്ന് പലരും പറഞ്ഞിരുന്നു: ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത അന്യഭാഷാ ചിത്രമാണ് ‘അമ്മു’. തെലുങ്ക് ചിത്രമായ ‘അമ്മു’ ഒക്ടോബര്‍ 19ന് ആണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഗാര്‍ഹിക പീഡനത്തിനെതിരെ സംസാരിക്കുന്ന ചിത്രമാണിത്.

എന്നാല്‍ ‘അമ്മു’ സിനിമയില്‍ അഭിനയിക്കരുതെന്ന് പലരും തന്നെ ഉപദേശിച്ചിട്ടുണ്ട് എന്നാണ് ഐശ്വര്യ പറയുന്നത്. തെലുങ്കില്‍ ഇങ്ങനത്തെ സിനിമ ചെയ്യരുത്. പിന്നെ വേറൊരു സിനിമയ്ക്കും ഐശ്വര്യയെ വിളിക്കില്ലെന്ന് പറഞ്ഞു. ആണല്ലേ എന്ന് ചോദിച്ച് സിനിമയ്ക്ക് ഒപ്പു വെക്കുകയാണ് താന്‍ ചെയ്തത് എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.

അതേസമയം, താന്‍ അഭിനയിച്ചിരുന്ന മറ്റ് സിനിമകളിലും ആദ്യം തന്നെയായിരുന്നില്ല കാസ്റ്റ് ചെയ്തിരുന്നത് എന്നാണ് നടി പറയുന്നത്. ‘മായാനദി’യില്‍ അപ്പുവാകാന്‍ താന്‍ വിധിക്കപ്പെട്ടതായിരുന്നു. മായാനദിയില്‍ വേറൊരാളെ കാസ്റ്റ് ചെയ്‌തെന്നായിരുന്നു ആദ്യം പറഞ്ഞത്.

പിന്നീടാണ് ആ സിനിമ തന്റെയടുത്ത് വരുന്നത്. ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രമായിരുന്നില്ല, വാനതി എന്ന കഥാപാത്രം ആയിരുന്നു ആദ്യം തന്നത്. അതു പോലെ തന്നെയാണ് ‘അമ്മു’ എന്ന സിനിമ ചെയ്യരുതെന്ന് തന്നോട് പലരും ഉപദേശിച്ചിരുന്നത് എന്നാണ് ഐശ്വര്യ പറയുന്നത്.