ദിലീപ് നിരപരാധി, ആരോപണങ്ങള്‍ തെളിയിക്കാനാവില്ല: അടൂര്‍ ഗോപാലകൃഷ്ണന്‍

ദിലീപ് നിരപരാധിയാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാനാവില്ലെന്നും ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കേസില്‍ ദിലീപ് നിരപരാധിയാണെന്ന് താന്‍ വിശ്വസിക്കുന്നു. കേസിന് പിന്നില്‍ അറിയാന്‍ വയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. അങ്ങനെയൊന്നും അയാള്‍ ചെയ്യുമെന്ന് കരുതുന്നില്ല. ദിലീപിനെതിരെയുളള ആരോപണങ്ങള്‍ക്ക് യാതൊരു തെളിവുമില്ല. ദിലീപിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാനാവില്ല.

അയാള്‍ ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ല എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുന്നത്. അതേസമയം, മുമ്പും നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയും സംവിധായകന്‍ താരത്തെ പിന്തുണച്ചിരുന്നു.

താനറിയുന്ന ദിലീപ് കുറ്റവാളിയോ അധോലോക നായകനോ അല്ല എന്നും മാധ്യമങ്ങള്‍ കോടതി വിധി വരും വരെ കാത്തിരിക്കണം എന്നുമായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ അന്ന് പറഞ്ഞിരുന്നത്. സമാന നിലപാടാണ് വീണ്ടും സംവിധായകന്‍ ആവര്‍ത്തിക്കുന്നത്.