'ഇന്റിമേറ്റ് സീനിൽ അഭിനയിച്ചപ്പോൾ നാണം തോന്നിയെന്ന് അദിതി രവി..അങ്ങനെയല്ലലോ എന്ന് സുരാജ്'

അലമാര എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് അദിതി രവി. ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാ​ഗമായി മാറിയ അദിതി തന്റെ ഏറ്റവും പുതിയ ചിത്രമായ പത്താം വളവിലെ ഇന്റിമേറ്റ് സീനിനെക്കുറിച്ച് പറഞ്ഞതാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദിതി തന്റെ ഇന്റിമേറ്റ് സീനിനെക്കുറിച്ച് സംസാരിച്ചത്.

ഇന്റിമേറ്റ് സീനിൽ അഭിനയിച്ചപ്പോൾ നാണം തോന്നിയോ എന്ന അവതാരകയുടെ ചോദ്യത്തിന് തോന്നി എന്നാണ് മറുപടി പറഞ്ഞത്. ഉമ്മ കൊടുത്താൽ അമ്മ വഴക്ക് പറയുമെന്ന് അദിതിയെ കളിയാക്കി സുരാജും പറഞ്ഞു. സിനിമയിൽ തനിക്ക് ഏറ്റവും ബുദ്ധിമുട്ട് തോന്നിയ കാര്യത്തെക്കുറിച്ചും അദിതി പറഞ്ഞു.

സിനിമയിൽ താൻ ​ഗർഭിണിയായി അഭിനയിക്കുന്നുണ്ട്. ആ സീനിൽ ഒരോ മാസത്തിനും അനുസരിച്ച് അതേ വെയ്റ്റുള്ള പാഡാണ് വയറിൽ വെയ്ക്കുന്നത്. തനിക്ക് ശരിക്കും ഒരു ​ഗർഭിണിയായി തന്നെ ഫീൽ ചെയ്തിരുന്നെന്നും, ഇതാണ് തനിക്ക് സിനിമയിൽ കുറച്ച് ബുദ്ധിമുട്ട് തോന്നിയ സീനെന്നും അദിതി കൂട്ടിച്ചേർത്തു.

സുരാജ് വെഞ്ഞാറമ്മൂടിന്റെ നായികയായാണ് അദിതി സിനിമയിലെത്തിയത്. ഇരുവർക്കുമൊപ്പം സ്വാസിക, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തിയിരുന്നു. മുക്തയുടെ മകള്‍ കിയാര ഈ ചിത്രത്തിലൂടെയാണ് അഭിനയ രം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. കിയാരയുടെ അമ്മയായാണ് അദിതി ചിത്രത്തിലെത്തിയത്.