'ഞാനത് കണ്ടിരുന്നു' എന്ന് ഒരാള്‍ വന്നു പറഞ്ഞു, 'കുളിസീന്‍' എന്ന് പറയാന്‍ വരെ അയാള്‍ക്ക് മടി ആയിരുന്നു..: വൈഗ റോസ്

നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘കുളിസീന്‍’ എന്ന ഷോര്‍ട്ട് ഫിലിം കണ്ടിട്ടുണ്ടെന്ന് പറഞ്ഞാണ് ആളുകള്‍ തന്നോട് സംസാരിക്കാറുള്ളതെന്ന് നടി വൈഗ റോസ്. തന്റെ ഫോട്ടോയ്ക്ക് താഴെ വരുന്ന എല്ലാ കമന്റുകളും വായിച്ച് മറുപടി കൊടുക്കാറുണ്ട്. തനിക്ക് മോശമായി മെസേജ് അയച്ച 17കാരനെ താന്‍ കൈയ്യോടെ പിടിച്ചിരുന്നു എന്നാണ് വൈഗ ഇപ്പോള്‍ പറയുന്നത്.

ഇത്രയും സിനിമകള്‍ താന്‍ ചെയ്തിട്ടുണ്ടെങ്കിലും ആളുകള്‍ക്ക് ഇഷ്ടം ലേശം ഗ്ലാമറായി അഭിനയിച്ച ചിത്രമാണ്. കുളിസീനിനെ പറ്റിയാണ് പലരും ചോദിക്കുന്നത്. അതിന്റെ കാരണമെന്തെന്ന് അറിയില്ല. ഒരിക്കല്‍ വിമാനയാത്രയില്‍ ഒരാള്‍ തന്നോട് ‘ഞാനത് കണ്ടിരുന്നു’ എന്ന് പറഞ്ഞു. ഏത് കുളിസീന്‍ ആണോന്ന് ചോദിച്ചപ്പോള്‍ അതേന്ന് പറഞ്ഞു. അതില്‍ തനിക്ക് കുഴപ്പമൊന്നുമില്ല.

അയാള്‍ക്ക് കുളിസീന്‍ എന്ന് പറയാന്‍ വരെ മടിയായിരുന്നു എന്നാണ് വൈഗ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. തന്റെ ഫോട്ടോയ്ക്ക് താഴെ വരുന്ന എല്ലാ കമന്റുകളും വായിക്കാറുണ്ട്. ആവശ്യമുള്ളതിനൊക്കെ മറുപടിയും കൊടുക്കാറുണ്ട് എന്നും വൈഗ പറയുന്നുണ്ട്. മുമ്പ് ഓരോ സ്‌ക്രീന്‍ഷോട്ടും എടുത്ത് വച്ച് റിയാക്ട് ചെയ്യുമായിരുന്നു.

ഇപ്പോള്‍ മോശമായ കമന്റിട്ടവനെ കാണുമ്പോള്‍ നേരെ പോയി അദ്ദേഹത്തെ അങ്ങ് ബ്ലോക്ക് ചെയ്യും. മുമ്പൊരിക്കല്‍ വളരെ ചെറിയൊരു പയ്യന്‍ തനിക്ക് മെസേജ് അയച്ചു. അത് കണ്ടതോടെ തനിക്ക് തന്നെയാണോ അയച്ചതെന്ന് ചോദിച്ചു. അതേ എന്ന് പറഞ്ഞപ്പോള്‍ മര്യാദയ്ക്ക് സംസാരിക്കാന്‍ പറഞ്ഞു. അതിന് ലഭിച്ച മറുപടി ആദ്യത്തെ മെസേജിനെക്കാളും വളരെ മോശമായിരുന്നു.

അത് കണ്ടതോടെ താനത് സ്‌ക്രീന്‍ഷോട്ട് എടുത്ത് പുറത്തുവിട്ടു. പിന്നെ നോക്കുമ്പോള്‍ പുള്ളി ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ശേഷം വേറൊരു അക്കൗണ്ടില്‍ നിന്നും തന്റെ വീട്ടുകാര്‍ അറിഞ്ഞാല്‍ പ്രശ്നമാണെന്നും അവര്‍ ആത്മഹത്യ ചെയ്ത് കളയുമെന്നുമൊക്കെ പറഞ്ഞു. പിന്നെ ആലോചിച്ചപ്പോള്‍ സാരമില്ല, പോട്ടെ എന്ന് കരുതി ആ പ്രശ്നം ഒഴിവാക്കുകയായിരുന്നു എന്നാണ് വൈഗ പറയുന്നത്.