തളിപ്പറമ്പിൽ പി. കെ ശ്യാമളയ്ക്കെതിരെ വിമത സ്ഥാനാർഥി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ. ഗോവിന്ദൻ സ്വതന്ത്രനായി മത്സരിക്കും. ശ്യാമളയ്ക്ക് സ്ഥാനാർഥിത്വം നൽകിയതിലെ എതിർപ്പാണ് നീക്കത്തിന് പിന്നിൽ സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും.
നേരത്തെ, പി.കെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ സിപിഎം തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു. ശ്യാമളയ്ക്ക് കമ്യൂണിസ്റ്റ് ശൈലി ഇല്ലെന്ന് അംഗങ്ങൾ പറഞ്ഞു. അനുഭാവികളുടെയും അണികളുടെയും പിന്തുണ ശ്യാമളക്കില്ലെന്നും മയ്യിൽ മേഖലയിൽ നിന്നുള്ള അംഗങ്ങൾ വിമർശിച്ചു. പി.ജയരാജനാണ് മണ്ഡലം കമ്മിറ്റിയുടെ ചുമതല.
പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പിൻഗാമിയായി ഭാര്യയെ തളിപ്പറമ്പിൽ മത്സരിപ്പിക്കുന്നതിൽ അണികൾക്കിടയിൽ വലിയ അമർഷം നിലനിൽക്കുന്നതിനിടെയായിരുന്നു മണ്ഡലം കമ്മറ്റിയിലും വിമർശനം ഉയർന്നത്. അണികളുടെയും അനുഭാവികളുടെയും പിന്തുണ ഇല്ലെന്ന കാര്യമാണ് യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ചത്.
Read more
പാർട്ടി ഗ്രാമമായ മലപ്പട്ടത്തെ നേതാവ് കൂടിയാണ് ടി. കെ. ഗോവിന്ദൻ. നിലവിൽ കൈത്തറി വികസന കോർപ്പറേഷൻ ചെയർമാനാണ്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി ചെയർമാനായിരുന്നു. ശ്രീകണ്ഠപുരം, മയ്യിൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.







