നടൻ രവി മോഹന്റെയും ഭാര്യയുടെയും വിവാഹമോചന വാർത്ത ഏറെ വിവാദം നിറഞ്ഞതായിരുന്നു. ഇക്കഴിഞ്ഞ ദിവസം രവി മോഹൻ തന്റെ ഭാര്യക്കെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയുമായി. ഇപ്പോഴിതാ രവി മോഹനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക സുചിത്ര. വിവാഹമോചന വാർത്തകളും, ഗായിക കെനീഷ ഫ്രാൻസിസുമായുള്ള അദ്ദേഹത്തിന്റെ പേര് ചേർത്തുള്ള വിവാദങ്ങളും തമിഴ്-മലയാളം സിനിമാ ലോകത്ത് വലിയ ചർച്ചയായി തുടരുന്നതിനിടയിലാണ് സുചിത്രയുടെ ഈ പുതിയ വെളിപ്പെടുത്തൽ.
രവി മോഹൻ മദ്യത്തിനും മയക്കുമരുന്നിനും കടുത്ത രീതിയിൽ അടിമയാണെന്നാണ് ഗായിക സുചിത്ര വെളിപ്പെടുത്തുന്നത്. രവി മോഹന്റെ കടുത്ത ലഹരി ഉപയോഗത്തിൽ മനംമടുത്താണ് കൂടെയുള്ളവരും പ്രിയപ്പെട്ടവരും താരത്തെ ഉപേക്ഷിച്ചു പോകുന്നതെന്നും സുചിത്ര പറഞ്ഞു. സാമൂഹ്യ സമൂഹമാധ്യമത്തിലൂടെ ആയിരുന്നു പ്രതികരണം. തന്റെ വിവാഹജീവിതത്തെക്കുറിച്ചും ഭാര്യവീട്ടുകാരിൽ നിന്ന് നേരിട്ട മാനസിക പീഡനങ്ങളെക്കുറിച്ചും രവി മോഹൻ അടുത്തിടെ വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ട് സംസാരിച്ചിരുന്നു. എന്നാൽ, ഈ വാർത്താസമ്മേളനം പോലും അദ്ദേഹം സ്വബോധത്തോടെ ചെയ്തതല്ലെന്നും, അദ്ദേഹത്തിന്റെ ഉള്ളിലിരിക്കുന്ന മദ്യവും മയക്കുമരുന്നുമാണ് അദ്ദേഹത്തെക്കൊണ്ട് ഇതെല്ലാം പറയിപ്പിച്ചതെന്നും സുചിത്ര ആരോപിക്കുന്നു.
Read more
രവി മോഹന്റെ വാർത്താസമ്മേളനം കണ്ട് അദ്ദേഹം പാവമാണെന്നും ആരും സഹായിക്കാനില്ലെന്നും കരുതി കരയുന്ന ആരാധകർക്ക് വേണ്ടിയാണ് ഞാൻ ഈ വിഡിയോ ചെയ്യുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് സുചിത്ര രംഗത്തെത്തിയത്. ജയം രവി, നിങ്ങൾ ടൈം മെഷീനിൽ കയറി പഴയകാലത്തിലേക്ക് പോയി അയോധ്യയിലെ രാമനെപ്പോലെ ജീവിക്കൂ എന്ന് പരിഹസിച്ച സുചിത്ര, രവിയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം മറ്റാരുമല്ല, അദ്ദേഹത്തിന്റെ ലഹരിയോടുള്ള അമിത ആസക്തി മാത്രമാണെന്നും കൂട്ടിച്ചേർത്തു.







