ആലിയ, ഈ അഹങ്കാരിയെ കുറച്ച് മര്യാദ പഠിപ്പിക്ക്; ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞ രണ്‍ബീറിനെതിരെ നെറ്റിസണ്‍സ് , വീഡിയോ

നടന്‍ രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ആരാധകന്റെ ഫോണ്‍ നടന്‍ വലിച്ചെറിയുന്നതാണ് വീഡിയോയിലുള്ളത്. ആരാധകന്‍ തുടര്‍ച്ചയായി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നത് രണ്‍ബീറിനെ പ്രകോപിതനാക്കി, ആരാധകന്റെ ഫോണ്‍ തട്ടിയെടുത്ത രണ്‍ബീര്‍ അത് വലിച്ചെറിയുകയായിരുന്നു.

നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. രണ്‍ബീര്‍ കപൂറിനെ തന്റെ അഹങ്കാരിയെന്ന് വിശേഷിപ്പിച്ച നെറ്റിസണ്‍സ് ഭാര്യയും ബോളിവുഡ് നടിയുമായ ആലിയ ഭട്ടിനോട് നടനെ ് ചില മര്യാദകള്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടു.

. രശ്മിക മന്ദാന നായികയായി സന്ദീപ് വംഗ സംവിധാനം ചെയ്യുന്ന അനിമല്‍ എന്ന ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. രണ്‍ബീറും ആലിയയും ബ്രഹ്‌മാസ്ത്ര 2 ന്റെ ഒരുക്കങ്ങള്‍ ആരംഭിക്കും, ഇത്തവണ ദീപിക പദുക്കോണും അവരോടൊപ്പം ചേരും.

View this post on Instagram

A post shared by BollywoodLife (@ibollywoodlife)

Read more