ഞാന്‍ ധ്യാനിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പോലെയാണ് അത് പുറത്തു വന്നത്, ഭയങ്കരമായി വിഷമിച്ചു, ഞാന്‍ ആ ടൈപ്പ് അല്ല: നടി വൈഗ റോസ്

സിനിമാ-സീരിയല്‍ താരം വൈഗ റോസ് അടുത്തിടെ ട്രോളുകളില്‍ നിറഞ്ഞിരുന്നു. ധ്യാന്‍ ശ്രീനിവസാനൊപ്പമുള്ള അഭിമുഖത്തെ തുടര്‍ന്നാണ് വൈഗയ്‌ക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നത്. അഭിമുഖത്തില്‍ ധ്യാനിനോടുള്ള നടിയുടെ പെരുമാറ്റമാണ് വിമര്‍ശിക്കപ്പെട്ടതും ട്രോളായതും. തന്നെ ഒരുപാട് വിഷമിപ്പിച്ച സംഭവമാണിത് എന്നാണ് വൈഗ പറയുന്നത്.

തന്നെ ഭയങ്കര വിഷമിപ്പിച്ച സംഭവമാണ് ധ്യാനിനൊപ്പം ഉള്ള ഇന്റര്‍വ്യൂ ട്രോള്‍ ആയത്. തനിക്ക് ആദ്യമായിട്ട് കിട്ടുന്ന ട്രോള്‍ ആണ്. അന്ന് ഭയങ്കരമായി വിഷമിച്ചു. ആദ്യമായാണ് ധ്യാനിനെ കാണുന്നത്. ഒരു ഫണ്‍ ആയിട്ട് ചെയ്തത് ആയിരുന്നു. ധ്യാന്‍ പറഞ്ഞത് ഒക്കെ ആളുകള്‍ക്ക് ഇഷ്ടമായി, താന്‍ പറഞ്ഞത് ഇഷ്ടമായില്ലെന്ന് തോന്നുന്നു.

താന്‍ എന്തോ ധ്യാനിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പോലെയൊക്കെയാണ് അത് വന്നത്. ആളുകള്‍ നെഗറ്റീവ് ആയാണ് അതിനെയെല്ലാം എടുത്തത്. താന്‍ ആ ടൈപ്പ് അല്ല എന്നാണ് ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വൈഗ പറയുന്നത്. അതേസമയം, തന്റെ പേര് ഹണി റോസ് എന്നായിരുന്നുവെന്നും പിന്നീട് വൈഗ എന്നാക്കാന്‍ കാരണം നടി ഹണി റോസ് ആണെന്നും നടി പറയുന്നുണ്ട്.

ഹണി റോസ് ജോസഫ് എന്നായിരുന്നു പേര്. ഹണി റോസ് ഉള്ളത് കൊണ്ട് മാറ്റിയതാണ്. തന്നേക്കാള്‍ മുന്നേ പുള്ളിക്കാരിയാണ് ഇന്‍ഡസ്ട്രിയില്‍ വന്നത് അപ്പോള്‍ താന്‍ മാറ്റിയേക്കാം എന്ന് കരുതി. വന്ന സമയത്ത്, ‘അലക്സാണ്ടര്‍ ദി ഗ്രേറ്റോ’ മറ്റോ ചെയ്യുമ്പോള്‍ മനോരമയുടെ കവറില്‍ തന്റെ ഫോട്ടോ വന്നു.

Read more

അപ്പോള്‍ അവരുടെ വീട്ടില്‍ നിന്ന് വിളിച്ചിട്ട് ഇത് ഹണി റോസ് അല്ല എന്നൊക്കെ പറഞ്ഞു. പിന്നെയാണ് പേര് മാറ്റാമെന്ന് തോന്നിയത് എന്നാണ് വൈഗ പറയുന്നത്. ‘ഓര്‍ഡനറി’ അടക്കം നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ‘കുളിസീന്‍’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെയും സ്റ്റാര്‍ മാജിക് ഷോയിലൂടെയുമാണ് നടി ശ്രദ്ധ നേടുന്നത്.