മലയാളിയെ പ്രണയിച്ച തമിഴ്‌നാട്ടുകാരി; ടു സ്‌റ്റേറ്റ്‌സിനെ കുറിച്ച് ശരണ്യ

മനു പിള്ള, ശരണ്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജാക്കി എസ്. കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ടു സ്റ്റേറ്റ്സ്. മലയാളിയെ പ്രണയിച്ച തമിഴ്‌നാട്ടുകാരിയായാണ് ചിത്രത്തില്‍ താന്‍ വേഷമിടുന്നതെന്ന് വ്യക്തമാക്കി നടി ശരണ്യ. പ്രണയവും ഒളിച്ചോട്ടവും പ്രമേയമായ കോമഡി ഫാമിലി എന്റര്‍ടെയ്‌നാറാണ് ടു സ്റ്റേറ്റ്‌സ് എന്നാണ് ശരണ്യ പറയുന്നത്.

“”രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ടു പേരുടെ പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തമിഴ്‌നാട്ടുകാരിയായ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് ഞാന്‍ ചെയ്യുന്നത്. പ്രണയവും ഒളിച്ചോട്ടവുമെല്ലാം പ്രമേയമാകുന്ന ഒരു ക്ലീന്‍ കോമഡി ഫാമിലി എന്റര്‍ടെയ്‌റാണ് ടു സ്റ്റേറ്റ്‌സ്”” എന്നാണ് ചിത്രത്തിനെ കുറിച്ച് ശരണ്യ പറയുന്നത്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനവും ട്രെയ്‌ലറും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. മുകേഷ്, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കോട്ടയം പ്രദീപ്, സൂരജ്, അരുള്‍ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. റിനൈസന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ നൗഫല്‍.എം.തമീമും സുള്‍ഫിക്കര്‍ കലീലുമാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം സഞ്ജയ് ഹാരിസ്, പ്രശാന്ത് കൃഷ്ണ.