മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിരവധി വേഷങ്ങള്‍ ചെയ്ത് ആരാധകരുടെ പ്രിയങ്കരിയായ നടിയാണ് നീന കുറുപ്പ്. പവിത്ര എന്ന 20-കാരിയുടെ അമ്മ കൂടിയാണ് നീന. ചേച്ചിയും അനിയത്തിയും പോലെയാണ് ഞങ്ങള്‍ അമ്മയും മകളുമെന്നാണ് നീന പറയുന്നത്. ഒപ്പം മകള്‍ക്കു നല്‍കിയ നല്ല ഉപദേശങ്ങളും നീന പ്രേക്ഷകരോട് പങ്കുവെയ്ക്കുന്നു. വനിതയുമായുള്ള അഭിമുഖത്തിലാണ് നീന ഇക്കാര്യം വെളിപ്പെടുത്തിയത്.
“23 വയസ്സുവരെ പ്രണയത്തില്‍ പെടരുതെന്ന് കര്‍ശനമായി പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ ഇനിയുള്ള കാലം കൂടെയുണ്ടാകേണ്ടയാളെ അത്ര നിസാരമായി തീരുമാനിക്കാന്‍ പറ്റില്ലല്ലോ. ജാതിയും മതവുമൊന്നും നോക്കാതെ, നല്ലൊരാളെ മോള്‍ കല്യാണം കഴിക്കണമെന്നേ ആഗ്രഹമുള്ളൂ. വിവാഹം വേണ്ട എന്നാണ് തീരുമാനമെങ്കില്‍ അതിനെയും സപ്പോര്‍ട്ട് ചെയ്യും.”
Read more
“എല്ലാ കുട്ടികളും ആദ്യം പറയുന്നത് “അമ്മ” എന്നല്ലേ, പവിത്ര വിളിച്ചത് “കാക്ക” എന്നാണ്. എന്നെ “നീന” എന്നാണ് കുഞ്ഞുന്നാളിലേ വിളിക്കുക. വീട്ടിലെല്ലാവരും മെലിഞ്ഞാണ്. ഗര്‍ഭകാലത്ത് നാലു കിലോയേ എനിക്ക് കൂടിയുള്ളൂ. ജീന്‍സടക്കമുള്ള ഡ്രസ്സുകള്‍ക്കും ചെരിപ്പിനുമെല്ലാം എനിക്കും പവിത്രയ്ക്കും ഒരേ സൈസാണ്, ശരിക്കും സിസ്റ്റേഴ്‌സിനെ പോലെ.” നീന പറഞ്ഞു.