ജനങ്ങളുടെ വിധി എനിക്ക് മനസ്സിലാകുന്നില്ല, എന്നും എന്റെ ബിഗ് ബോസ് വിജയി നിങ്ങളാണ്'; കിടിലം ഫിറോസിനോട് ഗായത്രി, വിമര്‍ശനം

കിടിലം ഫിറോസിനെ കുറിച്ച് നടി ഗായത്രി സുരേഷ് കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് ഷോയിലെ ശക്തനായ ഒരു മത്സരാര്‍ത്ഥി ആയിരുന്നെങ്കിലും താരത്തിന് ടോപ് ഫൈവില്‍ എത്താന്‍ സാധിച്ചില്ല. ആറാമനായാണ് താരം സീസണ്‍ 3യിലെ യാത്ര അവസാനിപ്പിച്ചത്.

മണിക്കുട്ടന്‍ ആണ് സീസണ്‍ 3യിലെ വിജയി ആയത്. “”എന്നും എന്റെ ബിഗ് ബോസ് വിജയി നിങ്ങളാണ്”” എന്നാണ് ഗായത്രി ഫിറോസിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഫിറോസിന് വേണ്ടി വോട്ട് ചെയ്യുകയും ഫിറോസ് വിജയിയാകുന്നതിനായി കാത്തിരിക്കുകയാണെന്ന് പറയുകയും ചെയ്ത താരമായിരുന്നു ഗായത്രി സുരേഷ്.

ജനങ്ങളുടെ വിധി തനിക്ക് മനസ്സിലാകുന്നില്ലെന്നും ഗായത്രി പോസ്റ്റില്‍ കുറിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ ഭാഗം ഡിലീറ്റ് ചെയ്ത് മാറ്റിയിട്ടുണ്ട്. ഗായത്രിയുടെ പോസ്റ്റിന് കമന്റുകളുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. മുന്‍ ബിഗ് ബോസ് താരം മിഷേലിന്റെ കമന്റും ശ്രദ്ധ നേടുന്നുണ്ട്. അതെ സത്യം എന്നായിരുന്നു മിഷേലിന്റെ കമന്റ്.

എന്തായാലും നിങ്ങളുടെ ജഡ്ജിമെന്റിനെക്കാളും നല്ലതാ ജനങ്ങളുടെ ജഡ്ജ്‌മെന്റ് എന്നാണ് ഒരാള്‍ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ചേച്ചിയൊരു അവാര്‍ഡ് അങ്ങ് കൊടുക്ക്, മറ്റുള്ളവരെ പരദൂഷണം മാത്രം പറഞ്ഞ് കട്ടിലില്‍ കിടന്ന് മാസ് ഡയലോഗുകള്‍ വിളിച്ചു പറഞ്ഞാല്‍ നല്ല പ്ലെയര്‍ ആകില്ല എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകള്‍.