‘ജ​ഗതിക്കൊപ്പം അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ; കാരണം വെളിപ്പെടുത്തി അഭിരാമി

വളരെ കുറച്ച് സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഭിരാമി. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സജീവമായിരുന്ന അഭിരാമി നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തമിഴിൽ 36 വയതിനിലേ എന്ന തമിഴ്  സിനിമ ചെയ്തത്. ഇപ്പോഴിതാ അഭിരാമി നടൻ ജ​ഗതി ശ്രീകുമാറിനോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ പറ്റിയാണ് തുറന്ന് പറഞ്ഞിരിക്കുന്നത്.

അദ്ദേഹം തന്റെ അച്ഛന്റെ ക്ലാസ്മേറ്റ് ആയിരുന്നു. ആ ഒരു ബന്ധം ഉണ്ടായിരുന്നു. ജ​ഗതിയുടെ കൂടെ അഭിനയിക്കുന്നത് വളരെ റിസ്കാണ്. സജഷൻ ഷോട്ട് വെച്ചാൽ നമ്മൾ ​ഗൗരവമായി അഭിനയിക്കുകയായിരിക്കും. അദ്ദേഹം അഭിനയത്തിൽ പല എക്സ്പ്രഷനുകളും ഇടും. അത് തന്നെ ചിരിപ്പിക്കുമെന്നും അഭിരാമി പറഞ്ഞു.

വളരെ ചെറിയ പ്രായത്തിൽ സിനിമയിലെത്തിയ ആളാണ് താൻ. 15 വയസ്സിലാണ് മലയാളത്തിൽ അഭിനയിച്ച് തുടങ്ങിയത്. എല്ലാ ഭാഷയിലും മികച്ച ആളുകളോടൊപ്പം പ്രവർത്തിക്കാൻ പറ്റി. അതിൽ തനിക്ക് സന്തോഷമുണ്ടെന്നും അഭിരാമി പറഞ്ഞു. അഭിനയത്തിൽ സമയ ക്രമീകരണവും ​ശരീര ഭാഷയും വിശ്വസനീയതയും എല്ലാം ശരിയായിരിക്കണം.

പല കോമഡി താരങ്ങളുടെയും ഉള്ളിൽ ഒരു ദുഖമുണ്ടാവും. ആ ദുഖത്തിൽ നിന്ന് വരുന്ന കോമഡിയാണ് ഞാൻ ശരിക്കും ആസ്വദിക്കുന്നത്.തമിഴിൽ വിവേക് തനിക്കേറ്റവും ഇഷ്ടമുള്ള നടനാണെന്നും അഭിരാമി പറഞ്ഞു