മലബാറിലെ നവാഗത കൂട്ടായ്മയില്‍ പിറക്കുന്ന സിനിമകളിലെ രാഷ്ട്രീയത്തോട് എതിര്‍പ്പാണ്: ആഷിഖ് അബു

സംഘപരിവാര്‍ ആശയങ്ങളെ ചെറുത്തു തോല്‍പിക്കാന്‍ കേരളത്തിലെ മതേതര പക്ഷത്തുള്ള സംവിധായകര്‍ക്ക് സാധിക്കുമെന്ന് ആഷിഖ് അബു. മലബാറിലെ നവാഗത കൂട്ടായ്മകളില്‍ പിറക്കുന്ന സിനിമകളിലെ സ്വത്വ രാഷ്ട്രീയത്തോട് യോജിപ്പില്ല എന്നാണ് ആഷിഖ് അബു പറയുന്നത്.

മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ സംസാരിച്ചത്. വെട്ടിക്കൊല്ലുന്നതിനെക്കാളും ബോംബ് ഉണ്ടാക്കുന്നതിനെക്കാളും നല്ലതാണ് സിനിമ എടുക്കുന്നത്. അതിനെ ചെറുത്തു തോല്‍പിക്കാന്‍ കേരളത്തിലെ മതേതര പക്ഷത്തുള്ള സംവിധായകര്‍ക്ക് സാധിക്കും.

കേരളത്തിലെ പലയിടങ്ങളിലും ചെറിയ കൂട്ടായ്മകളിലൂടെ മികച്ച സിനിമകള്‍ ഉടലെടുക്കുന്നു. വിപ്ലവകരമായ മാറ്റമാണ് മലയാള സിനിമയില്‍ നടക്കുന്നത്. പക്ഷേ മലബാറിലെ നവാഗത കൂട്ടായ്മയില്‍ പിറക്കുന്ന സിനിമകളിലെ സ്വത്വ രാഷ്ട്രീയ വാദം തനിക്ക് യോജിക്കാന്‍ പറ്റാത്തതാണ്.

അത്തരം സിനിമകള്‍ കൊണ്ടുവരുന്നവരോട് വിയോജിച്ച് തന്നെ സഹകരിക്കുമെന്നും ആഷിഖ് അബു വ്യക്തമാക്കി. അതേസമയം, ‘നീലവെളിച്ചം’ ആണ് ആഷിഖ് അബുവിന്റെതായി തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.