വനിത കമ്മീഷന്‍ അദ്ധ്യക്ഷ ക്രൂരയായ ജയില്‍ വാര്‍ഡനെ ഓര്‍മ്മിപ്പിക്കുന്നു, മാപ്പ് പറഞ്ഞ് സ്ഥാനം ഒഴിയണം: ആഷിഖ് അബു

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന് എതിരെ സംവിധായകന്‍ ആഷിഖ് അബു. പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി സംസാരിച്ച വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് സ്ഥാനമൊഴിയണം എന്ന് ആഷിഖ് അബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“”വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ക്രൂരയായ ജയില്‍ വാര്‍ഡനെ ഓര്‍മ്മിപ്പിക്കുന്നു. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണം”” എന്നാണ് ആഷിഖ് അബു കുറിച്ചിരിക്കുന്നത്.

ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തല്‍സമയം പരാതി നല്‍കാനായി നടത്തിയ പരിപാടിയിലാണ് പരാതി പറഞ്ഞ യുവതിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷ മോശമായി സംസാരിച്ചത്.

പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍, എന്നാല്‍ പിന്നെ പീഡനം അനുഭവിച്ചോളൂ എന്നാണ് ജോസഫെന്‍ പറഞ്ഞത്. സിനിമാ-സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖര്‍ വിഷയത്തില്‍ ജോസഫൈന് എതിരെ രംഗത്തെത്തി.