വിരാട്-അനുഷ്ക ആദ്യ വിവാഹ സൽക്കാരത്തിന് ചിത്രം പുറത്ത്. ഇന്ന് വൈകിട്ട് ഡൽഹി താജ് പാലസ് ഹോട്ടലിൽ നടന്ന വിവാഹ സൽക്കാരത്തിന് ഫോട്ടോയാണ് പുറത്തിറങ്ങിയത്.
ഇന്നലെ അനുഷ്കയും വിരാട് കോഹ്ലിയും ഒന്നിച്ചു പ്രധാനമന്ത്രിയെ നേരിട്ടെത്തി സൽക്കാരത്തിന് ക്ഷണിച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് കോഹ്ലിയും അനുഷ്കയും വിവാഹിതരായത്. ഇറ്റലിയിൽ മിലാനിലെ ആഡംബര റിസോർട്ടിൽ വച്ച് വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം.
Read more
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ബോളിവുഡ് താരങ്ങൾക്കും ക്രിക്കറ്റ് താരങ്ങൾക്കുമായി ഡിസംബർ 26 ന് മുംബൈയിൽ വിവാഹ സൽക്കാരം നടത്തും.