തൊഴില്‍രഹിതന്‍ ബച്ചന്‍; ട്രോളിന് മറുപടി നല്‍കി അഭിഷേക്

തനിക്കെതിരെ വന്ന ട്രോളിന് കിടിലന്‍ മറുപടി നല്‍കി അഭിഷേക് ബച്ചന്‍. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ തന്നെ തൊഴില്‍ രഹിതനെന്ന് പരിഹസിച്ച വ്യക്തിയ്ക്കാണ് അഭിഷേകിന്റെ മറുപടി. പല്‍കി ശര്‍മ്മ എന്ന മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റിനു താഴെയായിരുന്നു ട്രോള്‍ വന്നത്. ഇതിന് തൊട്ടു പിന്നാലെ മറുപടിയുമായി അഭിഷേകുമെത്തി.

ഇന്നത്തെ വാര്‍ത്തകക്കായി നിങ്ങള്‍ക്ക് എത്ര പേജുകള്‍ മറിക്കേണ്ടി വന്നു ദീപാവലി വില്‍പ്പന പരസ്യങ്ങള്‍ നിങ്ങളുടെ വാങ്ങല്‍ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ടോ എന്നായിരുന്നു പല്‍കി ട്വീറ്റ് ചെയ്തിരിക്കുന്നത്. ആളുകള്‍ ഇപ്പോഴും പത്രങ്ങള്‍ വായിക്കുന്നുണ്ടോ? എന്നായിരുന്നു ട്വീറ്റിന് താഴെ അഭിഷേക് കമന്റ് ചെയ്തത്.

നവംബര്‍ 9ന് ആമസോണില്‍ സ്ട്രീമിങ് തുടങ്ങും. ദസ്വി എന്ന ചിത്രത്തിലെ അഭിഷേകിന്റെ പ്രകടനം വലിയ പ്രശംസകളാണ് താരത്തിന് നേടിക്കൊടുത്തത്. അതേസമയം ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായിയും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യ ഗംഭീര തിരിച്ചുവരവ് നടത്തിയത്.

നന്ദിനി എന്ന കഥാപാത്രത്തെയായിരുന്നു ഐശ്വര്യ അവതരിപ്പിച്ചത്. ചിത്രത്തിലെ ഐശ്വര്യയുടെ കഥാപാത്രത്തിനും ലുക്കിനും ഏറെ പ്രശംസയാണ് ലഭിച്ചത്.