സിനിമയോടും അഭിനയത്തോടും ചെറുപ്പം മുതലുള്ള അടങ്ങാത്ത അഭിനിവേശമാണ് രജനികാന്ത് എന്ന സൂപ്പര്‍ താരത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യം. ബസ് കണ്ടക്ടര്‍ ആയി കരിയര്‍ ആരംഭിച്ച രജനി സൂപ്പര്‍ താരമായി വളരുകയായിരുന്നു. സിനിമാക്കഥ പോലെ ആവേശകരമായ വളര്‍ച്ച ഇനി സ്‌ക്രീനില്‍ കാണാം എന്നാണ് റിപ്പോര്‍ട്ടുകള്‍.
രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് സാജിത് നദിയാവാല രജനികാന്തിന്റെ ജീവിത കഥ സിനിമയാക്കാനുള്ള അവകാശം നേടി എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റെക്കോര്‍ഡ് തുകയാണ് ഈ ബയോപിക്കിന്റെ അവകാശം സ്വന്തമാക്കാന്‍ സാജിദ് നല്‍കിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത് ചരിത്രമാകും. അടുത്ത വര്‍ഷം സിനിമ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
അതേസമയം, ടി.ജെ ജ്ഞാനവേലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘വേട്ടയ്യന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് രജനി ഇപ്പോള്‍. ഇതിന് ശേഷം ലോകേഷ് കനകരാജ് ചിത്രം ‘കൂലി’യില്‍ താരം വേഷമിടും. രജനിയുടെ അവസാന സിനിമയാകും കൂലി എന്ന് സംവിധായകന്‍ മിഷ്‌കിന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.