ലോകത്തെ രക്ഷിക്കാന്‍ സൂപ്പര്‍ വുമണായി സണ്ണി ലിയോണ്‍

അയേണ്‍ മാനും ബാറ്റ്സ്മാനും ഒന്നുമല്ല, ഇനി ലോകത്തെ രക്ഷിക്കാനെത്തുന്നത് സൂപ്പര്‍ വുമണാണ്. ലോകത്തെ പൈശാചിക ശക്തികളില്‍ നിന്നും രക്ഷിക്കാനായി കോര്‍ എന്ന സൂപ്പര്‍ വുമണായി സണ്ണി ലിയോണ്‍ എത്തുന്നു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെയാണ് സണ്ണി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കെട്ടിടത്തിന് മുകളില്‍ നിന്നും എടുത്ത് ചാടി കത്തിക്കൊണ്ടിരിക്കുന്ന നഗരത്തെ ദുഷ്ടശക്തികളില്‍ നിന്നും രക്ഷിക്കുന്നതായാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. കറുപ്പ് വസ്ത്രമണിഞ്ഞ് ഹോട്ടായാണ് സണ്ണി പ്രത്യക്ഷപ്പെടുന്നത്. ഈ വീഡിയോ സിനിമയാണോ മറ്റ് പ്രൊജക്ടാണോ എന്ന കണ്‍ഫ്യൂഷനിലാണ് ആരാധകര്‍.

സണ്‍സിറ്റി മീഡിയയും എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡും സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും ചേര്‍ന്നാണ് ഇത് നിര്‍മ്മിക്കുന്നത്. ഡാനിയല്‍ വെബറും കെന്‍ വാലസും ചേര്‍ന്നാണ് സംഗീതമൊരുക്കിയിരിക്കുന്നത്. വീഡിയോ ഏറ്റെടുത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.