വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയര്വേയ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി സോനം കപൂര്‍. ലഗേജുകള്‍ നഷ്ടപ്പെട്ടതാണ് സോനത്തിനെ പ്രകോപിതയാക്കിയത്. ഇതോടെ ബ്രിട്ടീഷ് എയര്‍വേയ്സ് ക്ഷമാപണവുമായി രംഗത്തെത്തി.
“”ബ്രിട്ടിഷ് എയര്വേയ്സില് മൂന്നാമത്തെ തവണയാണ് സഞ്ചരിക്കുന്നത്. ഈ മാസം ഇത് രണ്ടാം തവണയും ബാഗ് നഷ്ടപ്പെട്ടു. ഞാന്‍ അതില്‍ നിന്ന് പാഠം പഠിക്കേണ്ടിയിരിക്കുന്നു. ഇനി ഒരിക്കലും ബ്രിട്ടിഷ് എയര്വേയ്സില് യാത്ര ചെയ്യില്ല”” എന്ന് സോനം കപൂര്‍ ട്വിറ്ററില്‍ കുറിച്ചു. മറുപടിയുമായി ബ്രിട്ടിഷ് എയര്‍വേയ്സും രംഗത്ത് എത്തി. “”താങ്കളുടെ ലഗേജ് ലഭിക്കാന്‍ താമസം നേരിട്ടുവെന്ന് അറിഞ്ഞതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. വിമാനത്താവളത്തില്‍ അറിയിച്ചപ്പോള്‍ ട്രാക്കിംഗ് വിവരം ലഭിച്ചിരുന്നോ”” എന്ന് ബ്രിട്ടിഷ് എയര്‍വേയ്സ് ചോദിച്ചു.
This is the third time ive traveled @British_Airways this month and the second time they’ve lost my bags. I think I’ve learnt my lesson. I’m never flying @British_Airways again.
— Sonam K Ahuja (@sonamakapoor) January 9, 2020
അതെ അതൊക്കെ ചെയ്തിരുന്നു. പക്ഷേ വളരെ മോശമായ ബുദ്ധിമുട്ടുകളാണ് നേരിട്ടത്. മോശം സേവനവും കെടുകാര്യസ്ഥതയുമാണ് എന്നും സോനം റിട്വീറ്റ് ചെയ്തു. ഖേദം പ്രകടിപ്പിക്കുകയെ ഇപ്പോള്‍ കഴിയുകയുള്ളു എന്നായിരുന്നു ബ്രിട്ടിഷ് എയര്‍വേയ്സിന്റെ മറുപടി. വളരെ പെട്ടെന്നു തന്നെ താങ്കളുടെ ബാഗുകള്‍ എത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ബ്രിട്ടിഷ് എയര്‍വേയ്സ് മറുപടി നല്കി.
We”re sorry to hear about the delay to your luggage, Sonam. Have you been provided with a tracking reference when informed at the airport? Cody
— British Airways (@British_Airways) January 9, 2020
Yes all that is done. But it is a massive inconvenience. You guys need to step up. It’s terrible service and terrible mismanagement.
— Sonam K Ahuja (@sonamakapoor) January 9, 2020
Read more