നയന്‍താര എല്ലാ ഭാഷയും നന്നായി സംസാരിക്കും നിങ്ങള്‍ക്ക് തീര്‍ച്ചയായു ഇഷ്ടപ്പെടും; 'ജവാന്‍' വിശേഷങ്ങളുമായി ഷാരൂഖ് ഖാന്‍

‘പഠാന്‍’ സിനിമയുടെ ഗംഭീര വിജയം ആഘോഷിച്ചതിന് പിന്നാലെ ‘ജവാന്‍’ സിനിമയുടെ സെറ്റില്‍ എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചും സഹതാരങ്ങളെ കുറിച്ചുമാണ് ഷാരൂഖ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ആസ്‌ക് എസ്ആര്‍കെ (AskSRK) എന്ന സെക്ഷനിലാണ് ഷാരൂഖ് സംസാരിച്ചത്. വിജയ് സേതുപതിക്കൊപ്പമുള്ള അനുഭവത്തെ കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് ‘അതിഗംഭീരം’ എന്നാണ് താരത്തിന്റെ മറുപടി. ചിത്രത്തില്‍ നയന്‍താരക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനായിരുന്നു മറ്റൊരു ആരാധകന്‍ ചോദിച്ചത്.

‘അവര്‍ എല്ലാ ഭാഷയും നന്നായി സംസാരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യും, അതിശയകരമായ അനുഭവം. ചിത്രത്തില്‍ നിങ്ങള്‍ക്ക് അവരെ തീര്‍ച്ചയായും ഇഷ്ടപ്പെടും’ എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. അനിരുദ്ധിന്റെ സംഗീതത്തെയും താരം പുകഴ്ത്തുന്നുണ്ട്.

അപാര കഴിവാണെന്നും അദ്ദേഹത്തെ പോലെയുള്ള ചെറുപ്പക്കാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് രസകരം ആണെന്നുമായിരുന്നു ഷാരൂഖിന്റെ കമന്റ്. ഷാരൂഖിന് നന്ദിയുമായി അനിരുദ്ധും രംഗത്തെത്തി. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് ഷാരൂഖ് എത്തുന്നതെന്നാണ് വിവരങ്ങള്‍.