'ഇത് തമാശയല്ല'; സഹായിയെ വെള്ളത്തില്‍ തള്ളിയിട്ട് സാറ അലിഖാന്റെ പ്രാങ്ക്; നടിക്കെതിരെ രൂക്ഷവിമര്‍ശനം

സെയ്ഫ് അലിഖാന്റെ മകളും നടിയുമായ സാറ അലിഖാന്റെ പ്രാങ്ക് വിഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍. സ്വിമ്മിങ് പൂളിനരികില്‍ നിന്ന് തനിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത സഹായിയെ നടി വെള്ളത്തിലേയ്ക്ക് തള്ളിയിടുകയാണ്. പറ്റിക്കാനായാണ് ചെയ്തതെങ്കിലും നടിക്കു നേരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

സ്വിമ്മിങ്ങ് പൂളിനരികെ ഫോട്ടോയ്ക്ക് പോസ് ചെയ്യാനെന്ന വ്യാജേന സഹായിയായ ജാരുവിനെ ചേര്‍ത്ത് പിടിച്ച താരം പെട്ടെന്ന് അവരെ പൂളിലേക്ക് തള്ളിയിടുകയായിരുന്നു. ഇവര്‍ ഭയന്ന് കൈകാലിട്ടടിക്കുന്നതും സാറ കൂടെ ചാടി അവരെ ചേര്‍ത്ത് പിടിച്ച് പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

ധനുഷും അക്ഷയ്കുമാറും ഒന്നിച്ച ആത്രംഗി രേ ആണ് സാറയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിക്കി കൗശല്‍ നായകനായെത്തുന്ന പേരിടാത്ത ചിത്രമാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രം കഴിഞ്ഞ ദിവസമാണ് പാക്കപ്പ് ആയത്.

View this post on Instagram

A post shared by Filmfare (@filmfare)