ഗായകന് മിക്കാ സിംഗിനൊപ്പം പ്രവര്‍ത്തിച്ചാല്‍ സല്മാന് ഖാനെയും ബാന്‍ ചെയ്യുമെന്ന് സിനിമാ സംഘടനയായ ഫെഡറേഷന് ഓഫ് വെസ്റ്റേണ്‍ ഇന്ത്യാ സിനി എംപ്ലോയിസ് അസോസിയേഷന്. ഓഗസ്റ്റ് 28-ന് ഹ്യൂസ്റ്റണില്‍ സല്മാന് ഖാനോടൊപ്പം മിക്കാ സിംഗിന്റെ ഷോ നടക്കാനിരിക്കവെയാണ് അസോസിയേഷന്റെ പ്രസ്താവന.
കറാച്ചിയില്‍ സംഗീത പരിപാടിയില്‍ പങ്കെടുത്തതിന് സിനിമാ സംഘടനയായ ഓള് ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷനാണ് മിക്കാ സിംഗിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കറാച്ചിയില്‍ പര്‍വേസ് മുഷറഫിന്റെ ബന്ധു നടത്തിയ പരിപാടിയിലാണ് മിക്കാ സിംഗ് പങ്കെടുത്തത്.
Read more
നടീ-നടന്മാര് തൊട്ട് സ്പോട്ട് ബോയ് വരെ ഒരു ടെക്നീഷ്യന്മാരും മിക്കാ സിംഗിനൊപ്പം പ്രവര്‍ത്തിക്കാന്‍ പാടില്ല. മിക്കക്കൊപ്പം ആരു പ്രവര്‍ത്തിച്ചാലും, സല്മാന് ഖാന് ആയാലും അവരെ ബാന്‍ ചെയ്യുമെന്ന് ഫെഡറേഷന് ഓഫ് വെസ്റ്റേണ്‍ ഇന്ത്യാ സിനി എംപ്ലോയിസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അശോക് ദുബെ വ്യക്തമാക്കി. ഷോ ഇന്ത്യയിലല്ല മറ്റ് രാജ്യത്താണെങ്കിലും ഇത് ബാധകമാണെന്നും ദുബെ പറഞ്ഞു.