ബച്ചന്‍ കുടുംബത്തിന് പിന്നാലെ രണ്‍ബീര്‍ കപൂറിനും കരണ്‍ ജോഹറിനും കോവിഡ് പോസിറ്റീവ്; വാര്‍ത്തകളോട് പ്രതികരിച്ച് റിധിമ കപൂര്‍

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ ബോളിവുഡിലെ മറ്റ് പ്രമുഖ താരങ്ങള്‍ക്കും കോവിഡ് പോസീറ്റീവാണെന്ന് റിപ്പോര്‍ട്ടുകള്‍. രണ്‍ബീറിനും അമ്മ നീതു കപൂറും നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറിനും കോവിഡ് 19 സ്ഥിരീകരിച്ചതായാണ് ട്വീറ്റുകള്‍ പ്രചരിക്കുന്നത്.

സഹോദരി റിധിമ കപൂര്‍ ഹോസ്റ്റ് ചെയ്ത അമിതാഭ് ബച്ചന്റെ മകള്‍ ശ്വേതയുടെ മകന്‍ അഗസ്ത്യ നന്ദയുടെ ജന്‍മദിനാഘോഷത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് രോഗം വന്നതെന്നും ട്വീറ്റില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളെ തള്ളി റിധിമ കപൂര്‍ രംഗത്തെത്തി.

“”ശ്രദ്ധ നേടാനായാണോ??? കുറഞ്ഞത് പരിശോധിക്കുക…ഞങ്ങള്‍ ആരോഗ്യത്തോടെയിരിക്കുകയാണ്…കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ”” എന്നാണ് ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് റിധിമ കുറിച്ചത്.

https://www.instagram.com/p/CCg3xrVnKfu/?utm_source=ig_embed

നടി ഹേമാ മാലിനിയെ കോവിഡ് സ്ഥിരീകരിച്ചതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നും വ്യാജ വാര്‍ത്തകള്‍ എത്തിയിരുന്നു. ഇത് നിഷേധിച്ച് ഹേമാ മാലിനിയും മകള്‍ ഇഷ ഡിയോളും രംഗത്തെത്തിയിരുന്നു.

ഞായറാഴ്ചയാണ് കോവിഡ് പോസീറ്റീവാണെന്ന് സ്ഥിരീകരിച്ചതായി അമിതാഭ് ബച്ചനും അഭിഷേകും അറിയിച്ചത്. ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യയ്ക്കും ഇന്ന് ഉച്ചയോടെ കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, ജയ ബച്ചന് കോവിഡ് നെഗറ്റീവാണ്.