പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് വിവാദ നായിക രാഖി സാവന്ത്. ബിഗ് ബോസ് 13ല്‍ ഭര്‍ത്താവ് റിതേഷിനൊപ്പം എത്താമെന്നാണ് രാഖി പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരത്തിന്റെ പ്രഖ്യാപനം.
ജൂലൈ 20ന് മുംബൈയിലെ മാരിയറ്റ് ഹോട്ടലില്‍ വച്ച് റിതേഷ് എന്ന ബിസിനസുകാരനെ രഹസ്യമായി വിവാഹം കഴിച്ച വാര്‍ത്ത രാഖി തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ കുറിച്ച് മറ്റ് വിവരങ്ങളോ, ചിത്രങ്ങളോ രാഖി വെളിപ്പെടുത്തിയിരുന്നില്ല. പിന്നാലെ നഷ്ടപരിഹാരം ചോദിച്ച് മുന്‍ കാമുകന് ദീപക് കലാലും എത്തിയിയിരുന്നു.
ഇതിന് മറുപടിയുമായി രാഖി എത്തി. ആഴ്ചകള്‍ക്ക് ശേഷം രാഖി രണ്ട് മാസം ഗര്‍ഭിണി ആണെന്നും അത് തന്റെ കുഞ്ഞാണെന്നും ആരോപിച്ചും ദീപക് കലാല്‍ എത്തിയിരുന്നു.
Read more
https://www.instagram.com/p/B2Whf4xnvok/