കൊറോണ കാലത്ത് ലണ്ടനിലേക്ക് പറന്ന് രാധിക ആപ്‌തെ; അനുഭവം പങ്കുവെച്ച് നടി

കോവിഡ് 19 ലോകം മുഴുവന്‍ പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്ക് പറന്ന് ബോളിവുഡ് നടി രാധിക ആപ്‌തെ. താന്‍ സുരക്ഷിതയായി ലണ്ടനില്‍ എത്തി എന്ന വിവരമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

“”സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഉത്കണ്ഠയോടെയുള്ള നിരവധി സന്ദേശങ്ങള്‍ ലഭിച്ചതിനാല്‍ ഞാന്‍ സുരക്ഷിതമായി ലണ്ടനില്‍ തിരിച്ചെത്തി എന്ന് അറിയിക്കുന്നു. ഇമിഗ്രേഷനില്‍ ഒരു പ്രശ്‌നവുമില്ല. ഇവിടം ശൂന്യമായിരുന്നു, ഒപ്പം അവരുമായി നന്നായി സംസാരിച്ചു. ഹീത്രോ എക്‌സ്പ്രസ് അക്ഷരാര്‍ത്ഥത്തില്‍ ശൂന്യമായിരുന്നു…ഇപ്പോഴത്തേക്ക് ഇത്രമാത്രം! എല്ലാ സന്ദേശങ്ങള്‍ക്കും നന്ദി”” എന്ന് രാധിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

https://www.instagram.com/p/B93y7kXnn7v/?utm_source=ig_embed

ലണ്ടനില്‍ സംഗീതജ്ഞനായ ബെനഡിക്റ്റ് ടെയ്‌ലറാണ് രാധികയുടെ ഭര്‍ത്താവ്. ബെനഡിക്റ്റിനൊപ്പമാണ് രാധിക ലണ്ടനിലേക്ക് തിരിച്ചത്.