ഞാന്‍ ഹോട്ട് ആയതിനാല്‍ എന്നെ 'ലോക്കപ്പിലിട്ടു', പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ഞാന്‍ ടാസ്‌ക് ചെയ്യേണ്ടി വരും: പൂനം പാണ്ഡെ

കങ്കണ റണാവത്ത് അവതാരകയായി എത്തുന്ന പുതിയ റിയാലിറ്റി ഷോയായ ലോക് അപ്പില്‍ താനും മത്സരാര്‍ത്ഥിയായി എത്തുന്നുവെന്ന് നടി പൂനം പാണ്ഡെ. രാജ്യത്തെ വിവിധ മേഖലകളിലെ വിവാദ താരങ്ങളാണ് ലോക് അപ്പില്‍ മത്സരാര്‍ത്ഥികളായി എത്തുന്നത്.

”ഞാന്‍ ഹോട്ട് ആയതിനാല്‍ എന്നെ ലോക്ക് അപ്പിലിട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ വിവാദ ഷോ ലോക്ക് അപ്പിന്റെ ഭാഗമാണ് ഞാനെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവിടെ എന്ത് സംഭവിക്കുമെന്ന് അറിയില്ല. എന്റെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നടക്കണമെങ്കില്‍ ഞാന്‍ അവിടെ ഒരു ടാസ്‌ക് ചെയ്യേണ്ടി വരും.”

”ഈ ലോക്ക് അപ്പില്‍ ആഡംബരമില്ല. ഞാന്‍ ഒരേസമയം ആവേശത്തിലും പരിഭ്രാന്തിയിലുമാണ്” എന്നാണ് പൂനം പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് നടിയുടെ പ്രതികരണം. മോഡല്‍ നിഷ റവല്‍, അടുത്തിടെ വിവാദത്തിലായ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനവര്‍ ഫറൂഖി എന്നിവരുടെ പേരുകളാണ് നേരത്തെ പുറത്തു വന്നത്.

കങ്കണ ആദ്യമായി അവതാരകയാകുന്ന ഷോ എംഎക്സ് പ്ലെയറിലൂടെയും എഎല്‍ടി ബാലാജിയിലും 24 മണിക്കൂറും സ്ട്രീം ചെയ്യും. മത്സരാര്‍ത്ഥികളെ ശിക്ഷിക്കാനും പുരസ്‌കാരം നല്‍കാനും പ്രേക്ഷകര്‍ക്ക് അധികാരമുണ്ടാവും.

View this post on Instagram

A post shared by Poonam Pandey (@queenpoonampandey)

Read more