പദ്മാവത് റിലീസ് ദിനത്തില്‍ തന്നെ ഫെയ്സ്ബുക്ക് ലൈവില്‍. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പദ്മാവത് തിയേറ്ററിലെത്തിയത് വലിയ നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമായിരുന്നു. ചിത്രം റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകമാണ് വ്യാജ പ്രിന്റെ ഫെയ്സ്ബുക്ക് ലൈവിലെത്തിയത്. നിരവധി ആളുകളാണ് ലൈവിലൂടെ സിനിമ കണ്ടത്.
ചിത്രത്തിന്റെ തിയേറ്റര്‍ പതിപ്പാണ് ഫെയ്സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടത്. ദീപിക പദുകോണ്‍ നായികയായി വേഷമിടുന്ന ചിത്രം ആദ്യ ദിനം തന്നെ ഫെയ്സ്ബുക്കിലെത്തിയത് കളക്ഷനെ പ്രതികൂലമായി ബാധിക്കുമോ എന്ന സംശയം അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്.
Read more
പദ്മാവത് റിലീസ് ചെയ്യുന്നതിനെ സംഘപരിവാര്‍ സംഘടനകള്‍ എതിര്‍ത്തിരുന്നു ചരിത്രപരമായ വസ്തുതകളെ വളച്ചൊടിക്കുകയാണെന്നാണ് പ്രതിഷേധത്തിന് നേതൃത്വം നല്കിയ ര കര്‍ണിസേന ആരോപിക്കുന്നത്. റിലീസ് ദിനമായ ഇന്ന് ചില സംസ്ഥാനങ്ങളില്‍ ആക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.