താടിക്ക് താഴേക്ക് മാസ്‌ക് വലിച്ചിടുമ്പോള്‍ ചിന്തിക്കുക, ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും തളര്‍ന്നിരിക്കുകയാണ്: കരീന കപൂര്‍

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിവേഗം രൂക്ഷമാവുകയാണ്. കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന ഈ സാഹചര്യത്തിലും മാസ്‌ക് ധരിക്കാനോ കോവിഡ് പ്രൊട്ടോക്കോള്‍ അനുസരിക്കാനോ തയാറാകാത്തവര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി കരീന കപൂര്‍.

രാജ്യം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ അപകടവും ആഴവും ചിലര്‍ക്ക് ഇപ്പോഴും മനസിലായിട്ടില്ല. അടുത്ത തവണ നിങ്ങള്‍ പുറത്തേക്ക് പോകുമ്പോള്‍, അല്ലെങ്കില്‍ താടിക്ക് താഴേക്ക് മാസ്‌ക് വലിച്ചിട്ട് നിയന്ത്രണങ്ങളൊക്കെ ലംഘിക്കുമ്പോള്‍ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും കുറിച്ച് ചിന്തിക്കണം. അവര്‍ തളര്‍ന്നിരിക്കുകയാണെന്ന് കരീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കരീന കപൂറിന്റെ കുറിപ്പ്:

രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധിയുടെ അപകടവും ആഴവും ചിലര്‍ക്ക് ഇപ്പോഴും മനസിലാകുന്നില്ല എന്നത് ചിന്തിക്കാന്‍ പോലുമാകുന്നില്ല. അടുത്ത തവണ നിങ്ങള്‍ പുറത്തു പോകുമ്പോള്‍, അല്ലെങ്കില്‍ താടിക്ക് താഴേക്ക് മാസ്‌ക് വലിച്ചിടുമ്പോള്‍, നിയന്ത്രണങ്ങളൊക്കെ ലംഘിക്കുമ്പോള്‍, നമ്മുടെ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും കുറിച്ച് ഒരു നിമിഷം ചിന്തിക്കണം.

അവര്‍ ശാരീരകമായും മാനസികമായും അത്രയും തളര്‍ന്നിരിക്കുകയാണ്. ബ്രേക്കിംഗ് പോയിന്റില്‍ എത്തി നില്‍ക്കുകയാണവര്‍. ഈ സന്ദേശം വായിക്കുന്ന ഓരോരുത്തരും ബ്രേക്കിംഗ് ദ ചെയിനില്‍ ഉത്തരവാദിത്തമുള്ളവരാണ്. ഇന്ത്യയ്ക്ക് മറ്റെപ്പോഴേത്തേക്കാളും കൂടുതലായി നിങ്ങളെ ഇപ്പോള്‍ ആവശ്യമുണ്ട്.

View this post on Instagram

A post shared by Kareena Kapoor Khan (@kareenakapoorkhan)