ആമിര്‍ എന്റെ ഉറ്റ സുഹൃത്തായിരുന്നു, പിണങ്ങാന്‍ കാരണം ഹൃത്വിക്; വെളിപ്പെടുത്തലുമായി കങ്കണ

ഏറ്റവും അടുത്ത സുഹൃത്തായ ആമിര്‍ ഖാന്‍ പിണങ്ങി പോവാനുള്ള കാരണം വെളിപ്പെടുത്തി നടി കങ്കണ റണാവത്. തന്റെ ഇന്‍സ്റ്റ്ഗ്രാം സ്റ്റോറിയിലൂടെയാണ് ആമിര്‍ ഖാന്‍ ഒരുകാലത്ത് തന്റെ ഉറ്റ സുഹൃത്തായിരുന്നെന്നും സൗഹൃദം എങ്ങനെയാണ് ഇല്ലാതായത് എന്നുമാണ് കങ്കണ വെളിപ്പെടുത്തിയിരിക്കുന്നത്.

ഹൃത്വിക് റോഷനുമായുള്ള ബന്ധം അവസാനിപ്പിച്ച് നിയമപോരാട്ടം തുടങ്ങിയപ്പോള്‍ ആമിര്‍ ഖാന്‍ തന്നോട് പിണങ്ങി എന്നാണ് കങ്കണ പറയുന്നത്. ”ആമിര്‍ എന്റെ ഉറ്റ സുഹൃത്തായിരുന്ന നാളുകളെ കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ട്. ആ നാളുകള്‍ എങ്ങോട്ട് പോയെന്ന് ഇപ്പോള്‍ അത്ഭുതപ്പെടുന്നു.”

”അദ്ദേഹം എന്റെ പലപ്പോഴും ഉപദേശിപ്പിക്കുകയും അഭിനന്ദിക്കുകയും തിരഞ്ഞെടുപ്പുകളെ രൂപപ്പെടുത്താന്‍ സഹായിക്കുകയും ചെയ്തിരുന്നെന്ന് ഉറപ്പാണ്. ഹൃത്വിക് തനിക്കെതിരെ കേസ് കൊടുത്തപ്പോള്‍ ആമിര്‍ ഹൃത്വിക്കിന്റെ വിശ്വസ്തനായി. ഒരു സ്ത്രീ ഒരു സിനിമ ഇന്‍ഡസ്ട്രിക്ക് എതിരെ നിന്ന് പൊരുതി” എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

kangana ranaut, aamir khan

ഹൃത്വിക് റോഷനുമായി പ്രണയത്തിലായിരുന്നുവെന്ന് കങ്കണ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ കങ്കണക്കെതിരെ ഹൃത്വിക് മാനനഷ്ടക്കേസ് നല്‍കുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ പോര് ആരംഭിക്കുകയായിരുന്നു.