ആ 'മിസ്റ്ററി മാന്‍' ആരാണെന്ന് ചോദിക്കുന്നവരോട്..; മറുപടിയുമായി കങ്കണ

തന്റെ കൂടെ ഉണ്ടായിരുന്ന അജ്ഞാത പുരുഷന്‍ തന്റെ കാമുകന്‍ അല്ലെന്ന് വ്യക്തമാക്കി നടി കങ്കണ റണാവത്ത്. കഴിഞ്ഞ ദിവസമായിരുന്നു കങ്കണ സലൂണില്‍ നിന്നും ബോയ്ഫ്രണ്ട് ആണെന്ന് തോന്നിക്കുന്ന ഒരു യുവാവിന്റെ കൈപിടിച്ച് ഇറങ്ങി വരുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

കങ്കണയുടെ രഹസ്യ കാമുകനാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് ഹെയര്‍ സ്റ്റൈലിസ്റ്റ് ആണ് എന്നാണ് കങ്കണ വ്യക്തമാക്കിയിരിക്കുന്നത്. ഒരുപാട് പേര്‍ ഫോണില്‍ തന്നെ വിളിക്കും മെസേജ് അയക്കുകയും ചെയ്തു എന്നാണ് കങ്കണ റണൗട്ട് പറയുന്നത്.

ആരാണ് ആ മിസ്റ്ററി മാന്‍ എന്ന് ചോദിച്ച് സന്ദേശങ്ങള്‍ ലഭിച്ചു. മാധ്യമങ്ങള്‍ അവരുടെ ഫാന്റസിക്ക് അനുസരിച്ച് കഥകള്‍ മെനയുകയായിരുന്നു. ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് വരുന്നു എന്നത് ഒരുപക്ഷേ സഹോദരങ്ങളോ സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ ഒക്കെ ആയതിനാലാകും.

അത് അല്ലാതെ ലൈംഗികത മാത്രമല്ല എന്നും ചൂണ്ടിക്കാട്ടിയ കങ്കണ തന്റെ ഒപ്പമുണ്ടായ ആള്‍ പ്രശസ്ത ഹെയര്‍സ്‌റ്റൈലിസ്റ്റ് ആണ് എന്നും വ്യക്തമാക്കി. പ്രശസ്ത ഹെയര്‍സ്‌റ്റൈലിസ്റ്റ് ലോയിക് ആയിരുന്നു കങ്കണയ്‌ക്കൊപ്പം ഉണ്ടായിരുന്നത്.

ദീപിക പദുക്കോണ്‍, കത്രീന കൈഫ്, ആലിയ ഭട്ട് എന്നീ താരങ്ങളുടെ അടക്കം ഹെയര്‍സ്‌റ്റൈലിസ്റ്റാണ് ലോയിക്. പല നടിമാരും ലോയിക്കിനൊപ്പമുള്ള ഫോട്ടോകളും പങ്കുവച്ചിട്ടുണ്ട്. ഇതോടെ കങ്കണയുടെ രഹസ്യ കാമുകന്‍ എന്ന വാര്‍ത്തകള്‍ അടിസ്ഥാരഹിതമാണെന്ന് നടി വ്യക്തമാക്കി കഴിഞ്ഞു.