വിനയായത് അംബാനി കല്യാണത്തിലെ ഭക്ഷണമോ? ജാന്‍വി കപൂര്‍ ആശുപത്രിയില്‍

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ബോളിവുഡ് താരം ജാന്‍വി കപൂര്‍ ആശുപത്രിയില്‍. മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ് നടി ഇപ്പോള്‍. ചെന്നൈയില്‍ നിന്ന് മുംബൈയില്‍ തിരിച്ചെത്തിയതിന് ശേഷം ആരോഗ്യനില മോശമാവുകയായിരുന്നു.

ജാന്‍വി ആശുപത്രിയില്‍ ചികിത്സയിലാണെന്ന വാര്‍ത്ത പിതാവ് ബോണി കപൂര്‍ സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ആരോഗ്യം പൂര്‍വ്വസ്ഥിതിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബോണി കപൂര്‍ ദേശീയമാധ്യമത്തോട് പ്രതികരിച്ചു. നിലവില്‍ ജാന്‍വിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അനന്ത്‌രാധിക വിവാഹത്തിലും ശുഭ് ആശിര്‍വാദിലുമെല്ലാം അച്ഛന്‍ ബോണി കപൂറിനൊപ്പവും സുഹൃത്ത് ശിഖര്‍ പഹാരിയയ്‌ക്കൊപ്പവുമെത്തി തിളങ്ങിയിരുന്നു. അംബാനി കല്യാണത്തിലെ ഭക്ഷണം കഴിച്ചതോടെയാണോ ജാന്‍വിയുടെ ആരോഗ്യം മോശമായത് എന്ന ചോദ്യങ്ങളാണ് പലരും സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കുന്നത്.

ബഡാ പാവില്‍ നിന്നടക്കം മുടി കിട്ടിയതായി ഇന്‍ഫ്‌ളുവന്‍സര്‍ ഓറി വീഡിയോ പങ്കുവച്ചിരുന്നു അതേസമയം, ‘ഉലജ്’ ആണ് ജാന്‍വിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ‘മിസ്റ്റര്‍ ആന്റ് മിസിസ് മഹി’യാണ് ജാന്‍വിയുടേതായി അവസാനം പുറത്തിറങ്ങിയിരിക്കുന്ന ചിത്രം. രാം ചരണിനൊപ്പം പേരിടാത്ത ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

Read more